University News
യുജിസി നെറ്റ് പരീക്ഷ പരിഷ്കരിച്ചു
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​നും കോ​​​​​ള​​​​​ജ് അ​​​​​ധ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​മു​​​​​ള്ള യോ​​​​​ഗ്യ​​​​​താ പ​​​​​രീ​​​​​ക്ഷ​​​​​യാ​​​​​യ നാ​​​​​ഷ​​​​​ണ​​​​​ൽ എ​​​​​ജി​​​​​ലി​​​​​ബി​​​​​ലി​​​​​റ്റി ടെ​​​​​സ്റ്റ് (നെ​​​​​റ്റ്) ന​​​​​ട​​​​​ത്തി​​​​​പ്പ് യു​​​​​ജി​​​​​സി പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ച്ച​​​​​താ​​​​​യി ദേ​​​​​ശീ​​​​​യ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഇ​​​​​ത്ത​​​​​വ​​​​​ണ പേ​​​​​പ്പ​​​​​ർ 1, പേ​​​​​പ്പ​​​​​ർ 2 എ​​​​​ന്നി​​​​​ങ്ങ​​​​​നെ ര​​​​​ണ്ടു ഭാ​​​​​ഗ​​​​​ങ്ങ​​​​​ളാ‍യാ​​​​​ണ് പ​​​​​രീ​​​​​ക്ഷ.

ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ർ ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ള്ള പേ​​​​​പ്പ​​​​​ർ ഒ​​​​​ന്നി​​​​​ൽ 50 ചോ​​​​​ദ്യ​​​​​ങ്ങ​​​ളു​​​​​ണ്ടാ​​​​​വും. ടീ​​​​​ച്ചിം​​​​​ഗ്, റി​​​​​സ​​​​​ർ​​​​​ച്ച് ആ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ് എ​​​​​ന്നി​​​​​വ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള 50 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി ഉ​​​​​ത്ത​​​​​രം ന​​​​​ല്ക​​​​​ണം. ഏ​​​​​തു വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണോ നെ​​​​​റ്റ് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്, അ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​വും പേ​​​​​പ്പ​​​​​ർ ര​​​​​ണ്ടി​​​​​ലു​​​​​ണ്ടാ​​​​​വു​​​​​ക. ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പേ​​​പ്പ​​​ർ ര​​​ണ്ട് പ​​​രീ​​​ക്ഷ​​​യി​​​ൽ 100 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​ണ്ടാ​​​വും.

ര​​​ണ്ടു പ​​​രീ​​​ക്ഷ​​​ക​​​ളും ഒ​​​​​ബ്ജ​​​​​ക്ടീ​​​​​വ് രീ​​​തി​​​യി​​​ലാ​​​യി​​​രി​​​ക്കും. ജൂ​​​​ണി​​​​യ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​നു​​​​ള്ള (ജെ​​​​ആ​​​​ർ​​​​എ​​​​ഫ്) ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 28ൽ ​​​​നി​​​​ന്ന് 30 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ യോ​​​​ഗ്യ​​​​ത​​​​യ്ക്കു നി​​​​ല​​​​വി​​​​ൽ പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ല്ല.

2018 ലെ ​​​​​നെ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ ജൂ​​​​​ലൈ എ​​​​​ട്ടി​​​​​നു ന​​​​​ട​​​​​ത്തും. ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​യും സെ​​​​​ൻ​​​​​ട്ര​​​​​ൽ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​നാ​​​​​ണ് (സി​​​​​ബി​​​​​എ​​​​​സ്ഇ) പ​​​​​രീ​​​​​ക്ഷാ ചു​​​​​മ​​​​​ത​​​​​ല. മാ​​​​​ർ​​​​​ച്ച് ആ​​​​​റു മു​​​​​ത​​​​​ൽ ww w.cbsenet.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. വി​​​​​ജ്ഞാ​​​​​പ​​​​​നം ഫെ​​​​​ബ്രു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​ന് ww w.cbsenet.nic.inൽ ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും.
More News