University News
എം​ജി​ക്ക് 50 കോ​ടി​യു​ടെ റൂ​സ പ​ദ്ധ​തി സ​ഹാ​യം
കോ​ട്ട​യം: കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ര​ണ്ടാം​ഘ​ട്ട റൂ​സ പ​ദ്ധ​തി ഗ്രാ​ന്‍റാ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ ല​ഭി​ച്ച ഉ​ന്ന​ത​ഗ്രേ​ഡി​ന്‍റെ​യും എ​ൻ​ഐ​ആ​ർ​എ​ഫി​ൽ ല​ഭി​ച്ച ഉ​യ​ർ​ന്ന റാ​ങ്കി​ന്േ‍​റ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ഈ ​പ്ര​ത്യേ​ക പ​ദ്ധ​തി സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ​വേ​ഷ​ണ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഈ ​തു​ക പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ല​ബോ​റ​ട്ട​റി ഉ​പ​ക​ര​ണ​ങ്ങ​ൾ, പ്രാ​യോ​ഗി​ക സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളി​ൽ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ, കാ​ന്പ​സ് പ​രി​പാ​ല​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല സ​മ​ർ​പ്പി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​റൂ​സ സ​ഹാ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന വി​ക​സ​ന മേ​ഖ​ല​യി​ൽ, സൗ​രോ​ർ​ജ കാ​ന്പ​സ് പ​ദ്ധ​തി​യി​ൽ ഏ​ഴു കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കു​ള്ള സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റ്, 50 ല​ക്ഷം മു​ത​ൽ മു​ട​ക്കി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണ ടാ​ങ്കു​ക​ൾ, ജൈ​വ വൈ​ദ്യു​തി ഉ​ല്പാ​ദ​ന​ത്തി​നു​ള്ള ഒ​രു കോ​ടി​യു​ടെ കേ​ന്ദ്രീ​കൃ​ത ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, ഇ​ന്‍റ​ർ​നെ​റ്റ് വി​ന്യാ​സ​ത്തി​നു​ള്ള 5.5 കോ​ടി​യു​ടെ പ​ദ്ധ​തി, ഒ​രു കോ​ടി​യു​ടെ ആ​ധു​നി​ക റെ​ക്കോ​ർ​ഡ് റൂം, ​ക്ലാ​സ്മു​റി​ക​ളു​ടെ സാ​ങ്കേ​തി​ക ന​വി​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി, വൈ​ഫൈ കാ​ന്പ​സ് ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഒ​രു കോ​ടി, 3.5 കോ​ടി​യു​ടെ പ്രാ​ദേ​ശി​ക ക​ൾ​ച്ച​റ​ൽ മ്യൂ​സി​യം, പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ പ​ഠ​ന​മൂ​ല്യ​നി​ർ​ണ​യ പ്ര​ക്രി​യ​ക​ൾ​ക്കാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ, ഇ​ക​ണ്ട​ന്‍റ്, റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കാ​യി 23 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് സ​ർ​വ​ക​ലാ​ശാ​ല ന​ട​പ്പാ​ക്കു​ന്ന​ത്. ജൈ​വ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ബോ​റ​ട്ട​റി, നാ​നോ ബ​യോ​ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ, പ്ലാ​സ്മ റി​സ​ർ​ച്ച് ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ, നെ​റ്റ്വ​ർ​ക്ക് സെ​ക്യൂ​രി​റ്റി സി​സ്റ്റം​സ് എ​ന്നി​വ​യ്ക്കാ​യി എ​ട്ടു കോ​ടി രൂ​പ​യു​ടെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തി​ങ്സ്, റോ​ബോ​ട്ടി​ക്സ്, ഫു​ഡ് ടെ​ക്നോ​ള​ജി, സി​സ്റ്റം ബ​യോ​ള​ജി, ഹ​രി​ത​സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി എ​ട്ടു കോ​ടി രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ഏ​റ്റെ​ടു​ക്കും.
ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ, ഹോ​സ്റ്റ​ലു​ക​ൾ, സെ​മി​നാ​ർ ഹാ​ളു​ക​ൾ, അ​സം​ബ്ലി ഹാ​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, ക​ണ്‍​വ​ർ​ജ​ന്‍റ് അ​ക്കാ​ദ​മി​ക് കോം​പ്ല​ക്സ് എ​ന്നി​വ​യ്ക്കാ​യി 11 കോ​ടി രൂ​പ​യും, ര​ണ്ടാം​ഘ​ട്ട റൂ​സ പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.


ബി​ടെ​ക്, ബി​ആ​ർ​ക് മൂ​ല്യ​നി​ർ​ണ​യം

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച ബി​ടെ​ക്, ബി​വോ​ക് പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ പ്ര​ക്രി​യ​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​വേ​ണ്ടി കോ​ള​ജു​ക​ൾ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​ൻ അ​ന​ക്സ് കെ​ട്ടി​ട​ത്തി​ൽ എ​ത്തി​ക്ക​ണം. അ​വ​സാ​ന ഘ​ട്ടം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ജൂ​ണ്‍ ആ​റി​ന് എ​ത്തി​ക്ക​ണം.