University News
നി​യ​മ​വി​രു​ദ്ധ അ​ധ്യാ​പ​ക നി​യ​മ​നം അം​ഗീ​ക​രി​ക്കി​ല്ല
കോ​ട്ട​യം: സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​റ്റി​യൂ​ട്ടി​ലെ ഓ​പ്പ​ണ്‍ മെ​റി​റ്റി​ലേ​യും, ക​മ്മ്യൂ​ണി​റ്റി മെ​റി​റ്റി​ലെ​യും ഒ​ഴി​വു​ക​ൾ ഓ​രോ​ന്നും പ്ര​ത്യേ​കം കാ​ണി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ത്ര​പ​ര​സ്യം ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും, ഓ​പ്പ​ണ്‍, ക​മ്മ്യൂ​ണി​റ്റി ഒ​ഴി​വു​ക​ൾ ത​മ്മി​ൽ മാ​റ്റം വ​രു​ത്താ​ൻ പാ​ടി​ല്ല​യെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​യും ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടു​മാ​ത്ര​മേ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ൻ പാ​ടു​ള്ളൂ. എ​യ്ഡ​ഡ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള മേ​ൽ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കേ​ണ്ട​തി​ല്ലാ​യെ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു.

വി​ദ്യാ​ർ​ഥി അ​ദാ​ല​ത്ത് 13ന്

201718 ​അ​ക്കാ​ദ​മി​ക​വ​ർ​ഷ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​യി 13ന് ​രാ​വി​ലെ 10നു ​സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി ഹാ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. വൈ​സ് ചാ​ൻ​സ​ല​ർ, പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ, ഡീ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു​ക​ല്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ക്കും.

പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യും, ത​പാ​ൽ മാ​ർ​ഗ​വും, നേ​രി​ട്ടും അ​ഞ്ചു മു​ത​ൽ 11 വ​രെ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​നാ​യി പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ന്ധ​അ​ദാ​ല​ത്ത് 2018’ എ​ന്ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ലെ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ (എ​ക്സാം എ​ട്ട്) മു​ന്പാ​കെ സ​മ​ർ​പ്പി​ക്ക​ണം.

ബി​രു​ദ ഏ​ക​ജാ​ല​കം: ജാ​തി​സം​വ​ര​ണം ഒ​ഴി​കെ​യു​ള്ള സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നാ​ളെ ന​ട​ക്കും

സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, വി​ക​ലാം​ഗ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നാ​ളെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. മേ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കോ​ള​ജ് അ​ധി​കൃ​ത​ർ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി ഓ​ണ്‍​ലൈ​ൻ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ നി​ർ​ബ​ന്ധ​മാ​യും അ​പ്ലോ​ഡ് ചെ​യ്യ​ണം. പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കും.

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​വ​സാ​നി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​വ​സാ​നി​ക്കും. 80351 അ​പേ​ക്ഷ​ക​ർ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തു.

പ​രീ​ക്ഷ മാ​റ്റി

നാ​ളെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം വ​ർ​ഷ ബി​എ​സ്സി ന​ഴ്സിം​ഗ് (2010 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ആ​റി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് ജ​ന​റ​ൽ റി​ലേ​റ്റി​വി​റ്റി ആ​ൻ​ഡ് കോ​സ്മോ​ള​ജി (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ 11ന് ​ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാ തീ​യ​തി

എ​ട്ടും അ​ഞ്ചും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 21, 22, 25 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ എ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും സ്വീ​ക​രി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ജൂ​ലൈ 25ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ആ​ർ​ക്കി​യോ​ള​ജി ആ​ൻ​ഡ് മ്യൂ​സി​യോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് 2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് എ​ഴു വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ 27ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ എ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 12 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ പേ​പ്പ​റൊ​ന്നി​ന് 150 രൂ​പ (പ​ര​മാ​വ​ധി 600 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ 5000 രൂ​പ​യും അ​ട​യ്ക്ക​ണം.

ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ

ബി​ടെ​ക് 2018 ജൂ​ണ്‍ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു ആ​ൻ​ഡ് എം​ടി​എ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് അ​ഞ്ചു മു​ത​ൽ 12 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 13 മു​ത​ൽ 15 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 16 മു​ത​ൽ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​ഞ്ചു മു​ത​ൽ പോ​ർ​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. 2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.