University News
എംജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ 25 മുതൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 25 മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടിക വർഗ (എസ്സി, എസ്ടി), സാമൂഹ്യമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്ഇബിസി), മുന്നോക്ക സമുദായത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇബിഎഫ്സി) എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ അലോട്ട്മെന്‍റ് നടത്തും.

ഓണ്‍ലൈൻ രജിസ്ട്രേഷനായി www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ ജഏഇഅജ എന്ന ലിങ്കിൽ പ്രവേശിച്ച് ’അക്കൗണ്ട് ക്രിയേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകന്‍റെ പേര്, ഇമെയിൽ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ചശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ് ഒടുക്കേണ്ടതാണ്. പൊതുവിഭാഗത്തിന് 1100 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാഫീസ്. ഇത്തരത്തിൽ അപേക്ഷാഫീസ് ഒടുക്കിയാൽ മാത്രമേ അപേക്ഷകന്‍റെ അക്കൗണ്ട് പ്രവർത്തനക്ഷമമാവുകയുള്ളൂ. അപേക്ഷകന്‍റെ ആപ്ലിക്കേഷൻ നന്പരായിരിക്കും ലോഗിൻ ഐഡി ഓണ്‍ലൈനായി ഫീസ് ഒടുക്കിയശേഷം അപേക്ഷകന്‍റെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദമായ പരിശോധനകൾക്ക്ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈൻ രജിസ്ട്രേഷൻ 29 വരെ നടത്താം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്‍റ് ജൂലൈ ഒന്പതിന് നടത്തും.
മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും ടി അപേക്ഷയുടെ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ട് സമർപ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും തന്നെ മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ 28ാം തീയതിക്കകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല.
സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കനുസൃതമായിതന്നെ പ്രവേശന നടപടികൾ പൂർത്തീകരിക്കണം. കോളജധികൃതർ തങ്ങളുടെ ഇമെയിൽ ദിവസേന പരിശോധിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ : [email protected]

ബിരുദ ഏകജാലകം: ആദ്യ അലോട്ട്മെന്‍റ് 18ന് പ്രസിദ്ധീകരിക്കും

ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് 18ന് പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് അർഹത നേടുന്നവർ അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് ഓണ്‍ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് 20ന് വൈകുന്നേരം 4.30നകം അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം. 20നകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്‍റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.
അപേക്ഷകൻ തനിക്ക് ലഭിച്ച അലോട്ട്മെന്‍റിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ട്മെന്‍റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്‍റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ആദ്യം ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇപ്രകാരം മാറ്റം ലഭിക്കുന്നവർ ബാങ്കിൽ പുതുതായി ഫീസൊടുക്കേണ്ടതില്ല. 21 മുതൽ 22 വരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളജുകളിൽ നിശ്ചിത ട്യൂഷൻ ഫീസ് ഒടുക്കി സ്ഥിര പ്രവേശനം ഉറപ്പുവരുത്തണം.
വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ ക്യാപ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സർവകലാശാല നിഷ്ക്കർഷിച്ചിരിക്കുന്നതിലേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരെ ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കാറ്റ് 201819: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിവിധ പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പ്രവേശനപരീക്ഷയുട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യോഗ്യരായ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചുള്ള സെലെക്ട് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും. റാങ്ക് ലിസ്റ്റ് www.cat.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 9526261718.


പ്രാക്്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബിസിഎ (2013 അഡ്മിഷന് മുന്പ് സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്, മേഴ്സി ചാൻസ്) ഫെബ്രുവരി 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ 20ന് തൃപ്പൂണിത്തുറ ചി·യ വിദ്യാപീഠിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
2018 മേയിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ്) സപെഷൽ സപ്ലിമെന്‍ററി പരീക്ഷയുടെ കഥകളി വേഷം പ്രാക്്ടിക്കൽ 18 മുതൽ 19 വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പിഎച്ച്ഡി അഭിരുചി പരീക്ഷാഫലം

2018 ജൂണ്‍ രണ്ടിന് നടത്തിയ പിഎച്ച്ഡി അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്ക് ലിസ്റ്റും phd.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 ജനുവരിയിൽ സ്കൂൾ ഓഫ് എൻവയോണ്‍മെന്‍റൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി (എൻവയോണ്‍മെന്‍റൽ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ് സിഎസ്എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കോ​ട്ട​യം: പ​രീ​ക്ഷാ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ​കൂ​ടി. കേ​വ​ലം 10 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​എ​ച്ച്ഡി അ​ഭി​രു​ചി പ​രീ​ക്ഷാ​ഫ​ലം (ണ​അ​ഠ) പ്ര​സി​ദ്ധീ​ക​രി​ച്ചാ​ണ് സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര​മെ​ഴു​തി​യ​ത്. 25 വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​റു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ല​മാ​ണ് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. നാ​ലു​ദി​വ​സം മാ​ത്ര​മെ​ടു​ത്താ​ണു ഉ​ത്ത​ര​ക്ക​ട​ലാ​സ് പ​രി​ശോ​ധ​നാ ക്യാ​ന്പ് പൂ​ർ​ത്തി​യാ​ക്കി സ​ർ​വ​ക​ലാ​ശാ​ല ഈ ​നേ​ട്ടം കൊ​യ്ത​തെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.