University News
അ​പേ​ക്ഷാ തീ​യ​തി
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്കു 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ അ​ഡ്മി​ഷ​ൻ എം​എ​സ്സി ബാ​ച്ചി​ലേ​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. 13നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് രേ​ഖ​ക​ൾ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ എം​എ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. 12ന് 11​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

സ്കൂ​ൾ ഓ​ഫ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ എം​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സി​ൽ എ​സ്സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ (എ​സ്സി 1, എ​സ്ടി 2) സീ​റ്റൊ​ഴി​വു​ണ്ട്. 16ന് ​രാ​വി​ലെ 10നു ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. 0481 2731037.

പ്രാ​ക്ടി​ക്ക​ൽ

മേ​യ്/​ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19 മു​ത​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

മേ​യ്/​ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ/​വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

മേ​യ്/​ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ/​വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.


നാ​നോ ചെ​യ​ർ പ്ര​ഫ​സ​ർ​ഷി​പ്പ് സ​മ​ർ​പ്പ​ണ​വും പ്ര​ഭാ​ഷ​ണ​വും ഇ​ന്ന്

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് കാ​ൻ​സ​ർ ചി​കി​ത്സാ മ​രു​ന്ന് ഗ​വേ​ഷ​ക​നും ഗു​വ​ഹാ​ത്തി ഐ​ഐ​ടി പ്ര​ഫ​സ​റു​മാ​യ അ​ജ​യ്കു​മാ​ർ ബി. ​കു​ന്നും​മ​ക്ക​ര​യ്ക്ക് നാ​നോ ചെ​യ​ർ പ്ര​ഫ​സ​ർ​ഷി​പ്പ് ന​ൽ​കും. രാ​വി​ലെ 9.30ന് ​ഫി​സി​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം എം​ജി സ​ർ​വ​ക​ലാ​ശാ​ലാ പ്രോ ​വൈ​സ് ചാ​ൻ​സ​ല​റും നാ​നോ ശാ​സ്ത്ര​ജ്ഞ​നു​മാ​യ സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ നാ​നോ ചെ​യ​ർ പ്ര​ഫ​സ​ർ​ഷി​പ്പ് സ​മ​ർ​പ്പി​ക്കും. കാ​ൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്ത് നാ​നോ​ടെ​ക്നോ​ള​ജി​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ന​ട​ക്കും. നാ​നോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.