പുതുക്കിയ പരീക്ഷാ തീയതി
ഏഴിനു നടത്തുവാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎ എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു ആൻഡ് എംടിഎ (2017 അഡ്മിഷൻ റഗുലർ, 2014, 2015 ആൻഡ് 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 10നും, നാലാം സെമസ്റ്റർ എംബിഎ (2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി, 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ സെപ്റ്റംബർ 17നും രണ്ടാം സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ,2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്ററി) ആൻഡ് നാലാം സെമസ്റ്റർ (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി) ബിടെക് പരീക്ഷകൾ (സീപാസ്) സെപ്റ്റംബർ അഞ്ചിനും നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. മറ്റു പരീക്ഷകളുടെ തീയതിക്കും സമയത്തിനും പരീക്ഷാകേന്ദ്രത്തിനും മാറ്റമില്ല.
ഡിഗ്രി ഏകജാലകം: ഒന്നാം സപ്ലിമെന്ററി അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു; അർഹരായവർ നാളെ വൈകുന്നേരം 4.30നകം പ്രവേശനം നേടണം
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്ുമെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ടുമെന്റ് ലഭിച്ച അപേക്ഷകർ ഓണ്ലൈനായി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം നാളെ വൈകുന്നേരം 4.30നു മുന്പായി അലോട്ടുമെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. നാളെ ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ടുമെന്റ് റദ്ദാക്കുന്നതാണ്.
പിജി ഏകജാലകം: എസ് സി എസ്ടി വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു; അർഹത നേടിയവർ 13നു വൈകുന്നേരം 4.30ന് മുന്പായി പ്രവേശനം നേടണം
ഏകജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള എസ്സി എസ്ടി വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു. അലോട്ടുമെന്റ് ലഭിച്ച അപേക്ഷകർ ഓണ്ലൈൻ പേമെന്റ് ഗേറ്റ്വെ വഴി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ടുമെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് 13നു വൈകുന്നേരം 4.30നു മുന്പായി അലോട്ടുമെന്റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. 13നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ടുമെന്റ് റദ്ദാക്കും.
കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം ’കണ്ഫർമേഷൻ സ്ലിപ്’ കോളജധികൃതരിൽ നിന്നും ചോദിച്ചു വാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തേണ്ടതുമാണ്. ഒന്നും രണ്ടും മൂന്നും അലോട്ടുമെന്റുകളിൽ താത്കാലിക പ്രവേശനമെടുത്തു നിൽക്കുന്ന എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ട എല്ലാവരുംതന്നെ 13നു മുന്പായി സ്ഥിരപ്രവേശം നേടേണ്ടതാണ്. അല്ലാത്തപക്ഷം അലോട്ടുമെന്റ് റദ്ദാക്കുന്നതാണ്. എന്നാൽ, എസ്സി എസ്ടി വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ടുമെന്റ് ലഭിച്ചവർക്ക് രണ്ടാം പ്രത്യേക അലോട്ടുമെന്റ് വരെ താത്ക്കാലികമായി തുടരാം.
അപേക്ഷാ തീയതി
സീപാസിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ നടത്തുന്ന നാലാം സെമസ്റ്റർ എംഎജഐംസി (2016 അഡ്മിഷൻ റഗുലർ, 2016നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്റ്റംബർ മൂന്നു മുതൽ ആരംഭിക്കും. അപേക്ഷകൾ 13 വരെയും 50 രൂപ പിഴയോടെ 14 വരെയും 500 രൂപ സൂപ്പർഫൈനോടെ 16 വരെയും സ്വീകരിക്കും. നാലാം സെമസ്റ്റർ റഗുലർ വിദ്യാർഥികൾ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 100 രൂപ പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം (സിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി, ആക്ചൂറിയൽ സയൻസ് (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (പിജി സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും് 18 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് മൈക്രോ ബയോളജി (പിജി സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
2018 മേയ് മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംപിഎഡ് (റഗുലർ, സപ്ലിമെന്ററി), ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംപിഎഡ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും് 18 വരെ അപേക്ഷിക്കാം.
2017 ഡിസംബർ മാസത്തിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2018 ജൂലൈ മാസത്തിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ ഫിസിക്സ് (സിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
ആരോഗ്യ ഇൻഷുറൻസ് പദ്ധതി
കേരള സർക്കാറിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനായി സർവകലാശാലയിൽ നിന്നും വിരമിച്ച ജീവനക്കാരും കുടുംബ പെൻഷൻകാരും പേരുവിവരങ്ങൾ സർവകലാശാലയുടെ employee.mgu.ac.in എന്ന വെബ്സൈറ്റിലെ Pensioners Portal 14 വരെ സമർപ്പിക്കാം. നേരത്തെ വിവരം നൽകിയതിൽ തെറ്റുപറ്റിയിട്ടുള്ളവർക്ക് പുതുതായി ഈ കാലയളവിൽ വിവരങ്ങൾ നൽകാം.www.mgu.ac.in എന്ന വെബ്സൈറ്റിലെ Pensioners Portalഎന്ന ലിങ്കിൽ ലഭ്യമാണ്. 0481 2733305.