University News
ഡിഗ്രി ഏകജാലകം: അർഹത നേടിയവർ 13നു മുന്പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം
ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം 13ന് വൈകുന്നേരം 4.30ന് മുന്പായി അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. 13നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ടുമെന്‍റ് റദ്ദാക്കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി (2016 അഡ്മിഷൻ സപ്ലിമെന്‍ററി ഡിപ്പാർട്ട്മെന്‍റ് മാത്രം) പരീക്ഷയ്ക്ക് 14 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. നിലവിൽ ഫീസടച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല.

പരീക്ഷാഫലം

2017 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ നാലും ആറും സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്/പഞ്ചവത്സരം റഗുലർ & സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം.

2017 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ. (2016 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളേജുകൾ മാത്രം, 2011 2015 അഡ്മിഷൻ സപ്ലിമെന്‍ററി അഫിലിയേറ്റഡ് കോളേജുകൾ & സ്റ്റാസ്)/ ലാറ്ററൽ എൻട്രി കോഴ്സ് (2016 അഡ്മിഷൻ റഗുലർ/2013 2015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.

2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യൂക്കേഷൻ എൽ.ഡി. & ഐ.ഡി. (റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.