ആരോഗ്യജീവിതത്തിന് ആപ്പിൾ
Tuesday, August 16, 2016 3:58 AM IST
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ കെമിക്കലുകളായ ഡി– ഗ്ലൂക്കാറേറ്റ്, ഫ്ളേവനോയ്ഡ് തുടങ്ങിയ വിവിധ പോഷകങ്ങൾ ആപ്പിളിൽ സുലഭം. ഇവ ഡി ടോക്സിഫിക്കേഷൻ പ്രവർത്തനത്തിൽ ഉപയോഗപ്പെടുന്നു. ആപ്പിളിലടങ്ങിയ പ്ളോറിസിഡിൻ എന്ന ഫ്ളേവനോയ്ഡ് ബൈൽ സ്രവത്തിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ചിലതരം വിഷമാലിന്യങ്ങളെ ബൈൽ സ്രവത്തിലൂടെയാണ് കരൾ പുറന്തളളുന്നത്.

ജലത്തിൽ ലയിക്കുന്നതരം നാരായ പെക്റ്റിൻ ആപ്പിളിൽ സുലഭം. ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ശരീരത്തിലെ വിഷപദാർഥങ്ങളെ നീക്കം ചെയ്യാൻ സഹായകം. ചിലതരം ലോഹങ്ങൾ, ഫുഡ് അഡിറ്റീവ്സ് എന്നിവയെ ശരീരത്തിൽ നിന്നു നീക്കുന്നതിന്(ഡീറ്റോക്സ് ചെയ്യുന്നതിന്) പെക്്റ്റിൻ സഹായകം. ദിവസവും ഒരാപ്പിൾ കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ലിന്റെ പൊരുൾ ഇപ്പോൾ വ്യക്‌തമായില്ലേ!

ജൈവരീതിയിൽ വിളയിച്ച ആപ്പിളിനാണ് ഗുണം കൂടുതൽ. ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാർടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം
ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിനു സഹായകം. ദിവസവും ആപ്പിൾ കഴിക്കുന്നതു മലബന്ധം കുറയ്ക്കാൻ സഹായകം.

ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോൾസ് എന്നീ ശക്‌തിയേറിയ ആന്റിഓക്സിഡന്റുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായകം. ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്‌തം പോഷിപ്പിക്കുന്നു.
ദിവസവും ആപ്പിൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചർമരോഗങ്ങൾ അകറ്റുന്നതിനും ഫലപ്രദം. തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു. ആൽസ്ഹൈ

മേഴ്സ് രോഗത്തെ ചെറുക്കുന്നു അമിതവണ്ണം, സന്ധിവാതം, വിളർച്ച, ബ്രോങ്കെയ്ൽ ആസ്ത്മ, മൂത്രാശയവീക്കം എന്നിവയ്ക്കും ആപ്പിൾ പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധർ.

100 ഗ്രാം ആപ്പിൾ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിൻ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകർ. ശരീരത്തിന്റെ ക്ഷീണമകറ്റാൻ ആപ്പിൾ ഫലപ്രദം.

ദന്താരോഗ്യത്തിനു ഫലപ്രദമായ ഫലമാണ് ആപ്പിൾ. പല്ലുകളിൽ ദ്വാരം വീഴുന്നത് ഒഴിവാക്കാൻ സഹായകം. വൈറസിനെ ചെറുക്കാൻ ശേഷിയുണ്ട്. സൂക്ഷ്മാണുക്കളിൽ നിന്നു പല്ലിനെ സംരക്ഷിക്കുന്നു.
റുമാറ്റിസം എന്ന രോഗത്തിൽ നിന്ന് ആശ്വാസം പകരാൻ ആപ്പിളിനു കഴിയുമെന്നു വിദഗ്ധർ. കാഴ്്ചശക്‌തി വർധിപ്പിക്കാൻ ആപ്പിൾ ഫലപ്രദം. നിശാന്ധത ചെറുക്കാൻ ആപ്പിൾ ഫലപ്രദം.

ആപ്പിൾ, തേൻ എന്നിവ ചേർത്തരച്ച കുഴമ്പ് മുഖത്തു പുരട്ടുന്നതു മുഖകാന്തി വർധിപ്പിക്കുന്നതിനു ഗുണപ്രദം. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, ബോറോൺ എന്നിവ എല്ലുകളുടെ ശക്‌തി വർധിപ്പിക്കുന്നു.

ശ്വാസകോശ കാൻസർ, സ്തനാർബുദം, കുടലിലെ കാൻസർ, കരളിലെ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ആപ്പിളിനു കഴിയുമെന്നു ഗവേഷകർ. ആപ്പിൾ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദമെന്നു പഠനങ്ങൾ.

മാർക്കറ്റിൽ നിന്നു വാങ്ങിയ ആപ്പിൾ ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെള്ളത്തിലോ പുളിവെള്ളത്തിലോ ഒരു മണിക്കൂർ മുക്കിവയ്ക്കണം. അതിലെ കീടനാശിനിയുടെ അംശം നീക്കാൻ ഒരു പരിധിവരെ സഹായകം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്