കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ. തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കണ്ണിന് പൂര്‍ണമായ അന്ധതതന്നെ വന്നേക്കാം.
ഇന്‍ട്രാഒക്യുലര്‍ മര്‍ദ്ദം എന്നറിയപ്പെടുന്ന കണ്ണിനുള്ളിലെ ഉയര്‍ന്ന മര്‍ദ്ദമാണ് ഗ്ലോക്കോമയ്ക്കുള്ള കാരണം. കണ്ണിലെ ദ്രാവകം ശരിയായി വറ്റാത്തപ്പോള് ഇന്‍ട്രാഒക്യുലര്‍ മര്‍ദ്ദം വര്‍ധിപ്പിക്കും. ഗ്ലോക്കോമ നേരത്തേ കണ്ടെത്താനുള്ള ചില മാര്‍ഗങ്ങളെക്കുറിച്ച്...
ടണല്‍ വ്യു, കാഴ്ച നഷ്ടം
ഗ്ലോക്കോമയുടെ ഏറ്റവും സാധാരണമായ അടയാളം ചെറുതായി കാഴ്ച നഷ്ടപ്പെടുന്നതാണ്. രോഗികള്‍ക്ക് കാഴ്ച കുറയുകയോ അവരുടെ വിഷ്വല്‍ ഫീല്‍ഡ്(കാഴ്ച വ്യാപ്തി) ക്രമേണ കുറയുകയോ ചെയ്തേക്കാം.
ഗ്ലോക്കോമയുടെ പ്രധാന ലക്ഷണം ടണല്‍ വ്യൂ ആണ്. ഒരു ചെറിയ പ്രദേശത്തിന്റെ കാഴ്ച, അല്ലെങ്കില്‍ ഒരു ടണലിലൂടെ നോക്കുമ്പോള്‍ ലഭിക്കുന്നതുപോലെയുള്ള കാഴ്ചയാണ് ടണല്‍ വ്യൂ.
സാധാരണയായി 180 ഡിഗ്രിയില്‍ അധികം കാഴ്ച മനുഷ്യര്‍ക്കുണ്ട്. ഇത് ചുരുങ്ങുന്നും എന്നതാണ് ഗ്ലോക്കോമയുടെ പ്രധനാ പ്രശ്നം.
മങ്ങിയ കാഴ്ച, ഹാലോസ്
ഗ്ലോക്കോമ ക്രമേണ അല്ലെങ്കില്‍ പെട്ടെന്നുള്ള കാഴ്ച മങ്ങലിന് കാരണമാകും. കൃത്യമായ കാഴ്ച ലഭിക്കാതെവരുകയും അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യും. മറ്റൊരു പ്രധാന ലക്ഷണം പ്രകാശത്തോടുള്ള സംവേദക്ഷമതയില് മാറ്റംവരുന്നു എന്നതാണ്.
അതായത് രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ക്ക് ചുറ്റും ഹാലോസ്(വൃത്തം) അല്ലെങ്കില്‍ വൃത്താകൃതിയില്‍ പ്രഭ ഉണ്ടാകുന്നതായി തോന്നും. ഗ്ലോക്കോമയുടെ ലക്ഷണമായി ചില വ്യക്തികള്‍ക്ക് കണ്ണിന് കഠിനമായ വേദന ചില വരാറുണ്ട്. ഒപ്പം ഗ്ലോക്കോമ ബാധിച്ച കണ്ണില്‍ ചുവപ്പു നിറവും ഉണ്ടാകും.
ഓക്കാനം, ഛര്‍ദ്ദി, ചുവപ്പ്
ഗ്ലോക്കോമ ബാധിച്ചവരില്‍ ഓക്കാനം ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുള്ളതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. അക്യൂട്ട് ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ രോഗികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഗ്ലോക്കോമ മൂലമുണ്ടാകുന്ന വര്‍ധിച്ച സമ്മര്‍ദമോ വീക്കമോ മൂലം കണ്ണില്‍ ചുവപ്പ് ഉണ്ടാകാം. ഇത് പലപ്പോഴും ചൊറിച്ചിലിനും കാരണമാകും.
ഗ്ലോക്കോമയുടെ സാധ്യത കുറയ്ക്കാന്‍
ഗ്ലോക്കോമയുടെ സാധ്യത കുറയ്ക്കാന്‍ പതിവായി നേത്ര പരിശോധന നടത്തുന്നതാണ് ഉത്തമം. കാരണം, നേരത്തേ രോഗനിര്‍ണയം നടത്തിയാല്‍ കാഴ്ച നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാം.
കുടുംബത്തിന്റെ മെഡിക്കല്‍ ചരിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും ഗ്ലോക്കോമ നേരത്തേ കണ്ടെത്തി തടയാന്‍ സഹായകമാണ്. ബന്ധുക്കള്‍ക്ക് ഗ്ലോക്കോമ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് നേത്രരോഗവിദഗ്ദ്ധനെ അറിയിക്കണം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗ്ലോക്കോമയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, ആവശ്യമെങ്കില്‍ മരുന്ന് എന്നിവയിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ഗ്ലോക്കോമയെ ചെറുക്കാന്‍ സഹായിക്കും.
ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ സമതുലിതമായ ഭക്ഷണക്രമം കണ്ണിന്റെ ആരോഗ്യത്തിന് നിര്‍ണായകമാണ്. ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍, പരിപ്പ്, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
കൃത്യമായ നേത്രപരിചരണത്തിനൊപ്പം ഡോക്ടറെ കണ്ട് കാര്യങ്ങള്‍ പഠിക്കുന്നതും ഏറ്റവും ഉത്തമമാണ്.