ഉപ്പ് എവിടെ സൂക്ഷിക്കണം?
Thursday, September 1, 2016 3:15 AM IST
* ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്‌ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകർന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.

* ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിൻ നഷ്‌ടപ്പെടും.

* അയഡൈസ്ഡ് ഉപ്പിലെ അയഡിൻ നഷ്‌ടപ്പെടാതിരിക്കാനാണ് ഉപ്പിൽ വെള്ളം ചേർത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.

* ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കിൽ ഇട്ടാൽ അളവിൽ കൂടാനുള്ള സാധ്യതയേറും.

<യ>ഉപ്പു കുറയ്ക്കാം

* പാകം ചെയ്യുമ്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളമ്പുമ്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു കഴിക്കരുത്.

* തൈര്, സാലഡ് എന്നിവ കഴിക്കുമ്പോൾ രുചിക്കുവേണ്ടി പലരും ധാരാളം ഉപ്പു ചേർത്തു കഴിക്കാറുണ്ട്. സാലഡിൽ ഉപ്പിനു പകരം നാരങ്ങാനീര്, വിനാഗരി എന്നിവയിൽ ഏതെങ്കിലുമൊന്നു ചേർത്താലും രുചി കിട്ടും. അത്തരത്തിൽ പ്രത്യേകമായി ഉപ്പു ചേർത്തു കഴിക്കുന്ന രീതി ഒഴിവാക്കുക.


* വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ഉപ്പ് മിതമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ അതു കുറയ്ക്കണം.

വിവരങ്ങൾ: <യ>ഡോ. അനിത മോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.

തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്