പപ്പായയിൽ വിറ്റാമിൻ എ ധാരാളം
Monday, October 17, 2016 5:07 AM IST
ശരീരവളർച്ചയ്ക്കും വികാസത്തിനും സഹായകമാണു വിറ്റാമിൻ എ. വിറ്റാമിൻ. കണ്ണുകൾ, പല്ലുകൾ, ചർമം, എല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും കരുത്തിനും അവശ്യം. കോശങ്ങളുടെയും കോശസമൂഹങ്ങളുടെയും വളർച്ച ത്വരിതപ്പെടുത്തുന്നു. ശരീരത്തെ വിവിധതരം അണുബാധകളിൽ നിന്നു സംരക്ഷിക്കുന്നു. വിറ്റാമിൻ എ രണ്ടുതരം. റെറ്റിനോയ്ഡുകളും കരോട്ടിനോയിഡുകളും.


കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ, ചീര, മുട്ട, തണ്ണിമത്തങ്ങ, പപ്പായ, തക്കാളി, പയർ, ചുവന്ന മുളക്, പേരയ്ക്ക, പാൽ തുടങ്ങിയവയിൽ വിറ്റാമിൻ എ ധാരാളം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്