ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്ത ആരോഗ്യജീവിതത്തിന്
Wednesday, February 8, 2017 2:28 AM IST
1. മോണരോഗങ്ങൾ

രോഗലക്ഷണങ്ങൾ– മോണയുടെ താഴ്ച, ഇളക്കമുള്ള പല്ലുകൾ, മോണയിൽനിന്ന് രക്‌തം വരിക.
പരിഹാരങ്ങൾ – പല്ല് ക്ലീൻ ചെയ്യുക, മോണയ്ക്കുള്ള ഫ്ളാപ്പ് സർജറിക്കൊണ്ട് മോണയുടെ പ്രശ്നങ്ങൾ പരിഹരിക്കാം. ആറുമാസത്തിൽ ഒരിക്കൽ ദന്തഡോക് ടറെ സന്ദർശിക്കുക.

2. ദന്തക്ഷയവും കുറ്റിപ്പല്ലുകളും

രോഗലക്ഷണങ്ങൾ –പല്ലിൻറെ വേര് പുറത്ത് കാണുന്ന അവസ്‌ഥ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, പല്ലിൻറെ പുളിപ്പ്, വേദനയും നീരും.
പരിഹാരങ്ങൾ –കേടുള്ള പല്ലുകൾ നേരത്തെ അടപ്പിക്കുക, സ്‌ഥിരമായ ദന്ത പരിശോധന ചെയ്യുക, ശരിയായ ഭക്ഷണരീതിയും പോഷകാഹാരവും കഴിക്കുക.

3. പൂപ്പൽബാധ–

രോഗലക്ഷണങ്ങൾ – വായിലെ പൂപ്പൽബാധ, ചുവന്നു തടിച്ച മോണ.
പരിഹാരങ്ങൾ–സ്‌ഥിരമായ ദന്തപരിശോധന, ശരിയായ ദന്തപരിചരണം, പല്ലുസെറ്റ് മാറ്റി പുതിയത് വയ്ക്കുക, ആൻറി ഫംഗൽ ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുക.

പല്ലുസെറ്റ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* പല്ലുസെറ്റ് പൊട്ടിയിട്ടുണ്ടെങ്കിൽ അത് വൈകാതതന്നെ ശരിയാക്കണം.
* പല്ലുസെറ്റിൽ പല്ല് നഷ്‌ടപ്പെട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരം തേടണം.
* വായിലെ മൃദുവായ കോശങ്ങൾക്കുണ്ടാകുന്ന കോട്ടം.
* വെപ്പുപല്ലിലെ വളഞ്ഞ കമ്പിയുടെ ബുദ്ധിമുട്ട്.
* ഇളക്കമുള്ള പല്ലുസെറ്റ്
* വായിലെ ദശ വളർച്ച കാരണം പല്ല് സെറ്റിനു ഇളക്കം ഉണ്ടാവുക.
* മോണയിലെ നീർക്കെട്ട് കാരണം പല്ല് സെറ്റിനും ഇളക്കം ഉണ്ടാവുക.

പല്ല്സെറ്റ് ഉപയോഗിക്കുന്നവർ അതിനെ വളരെ അധികം ശ്രദ്ധകൊടുത്ത് പരിപാലിക്കുകയാണെങ്കിൽ അത് ഏറെക്കാലം ഉപയോഗിക്കാൻ സാധിക്കും.

പല്ലുസെറ്റുകൾ എങ്ങനെ പരിപാലിക്കാം

* ഭക്ഷണം കഴിച്ചതിനുശേഷം പല്ല്സെറ്റ് കഴുകി വൃത്തിയാക്കുക.
* മൃദുവായ ബ്രഷും പോസ്റ്റും ഉപയോഗിച്ച് കഴുകുക.
*പല്ലുസെറ്റ് വൃത്തിയാക്കുന്ന ലായനികൾ ഉപയോഗിക്കാം
* അഞ്ചുവർഷത്തിലൊരിക്കൽ പല്ല്സെറ്റ് മാറ്റണം.

പല്ല്സെറ്റ് ആജീവനാന്തം ഉള്ളതല്ല. അതുപയോഗിക്കാൻ പ്രത്യേക കാലപരിധിയുണ്ട്. എന്തിരുന്നാലും വായ്ക്കുള്ളിൽ വയ്ക്കുന്നതായതുകൊണ്ട് അവ മുകളിൽ പറഞ്ഞ രീതികളിൽ ശ്രദ്ധിച്ചാൽ ഏറെകാലം ഉപയോഗിക്കാൻ സാധിക്കും


ഫിക്സഡ് ആയി പല്ല് വച്ചിട്ടുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫിക്സഡ് ആയി പല്ല് വച്ചിട്ടുള്ളവർ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ദന്തശുചിത്വം. ഇതിനായി ശ്രദ്ധിക്കേണ്ടത്:

* രാവിലെയും രാത്രിയും പല്ല് തേക്കുക.
*പല്ലിനിടയിൽ ഫ്ളോസ് ഉപയോഗിച്ചു വൃത്തിയാക്കണം.
*പല്ലുകൾക്കിടയിൽ വിടവുണ്ടെങ്കിൽ ഇൻറർ പ്രോക്സിമൽ ബ്രഷ് ഉപയോഗിച്ചു വൃത്തിയാക്കണം.
* ഡോക്ടർ നിർദേശിക്കുന്നു എങ്കിൽ ബോൺ ഗ്രാ്ഫ്റ്റിംഗും കടാപ്പുകളും വച്ച് വിടവുകൾ മാറ്റുക.
* ഇംപ്ലാൻറ് വച്ചിട്ടുള്ളവരിൽ പ്രത്യേകതരം പ്ലാസ്റ്റിക് ടിപ്് ഉപയോഗിച്ചു ക്ലീൻ ചെയ്യാൻ ശ്രദ്ധിക്കണം.
* പല്ല് വച്ചതിനുശേഷം ഡോക്ടർ നിർദേശിച്ചതുപോലെ കൃത്യമായി ചെക്കപ്പിനു പോകേണ്ടതാണ്. എല്ലാം ആറുമാസവും ഡോക്ടറിനെ കാണിക്കണം.

എല്ലാ ദിവസവും വിവിധ തരം ഭക്ഷണം കഴിക്കുന്നതിനു പല്ലുകൾ സഹായിക്കുന്നു. പല്ലുകൾ തമ്മിൽ കടിക്കുന്നതു വഴി ചവച്ച് അരച്ച് ആഹാരം ദഹനയോഗ്യമായി തീർക്കാൻ സഹായിക്കുന്നു. കാഴ്ചയ്ക്കുള്ള പ്രാധാന്യം നൽകുന്നതുപോലെ ഇതിനും പ്രാധാന്യം നൽകണം. ഒരു പല്ല് നഷ്‌ടപ്പെട്ടാൽ മറ്റു പല്ലുകൾ ഉണ്ടല്ലോ എന്ന ധാരണ തീർത്തും തെറ്റാണ്. ഓരോ പല്ലിനും ഓരോ ജോലിയാണ് ഉദാ: കോന്പല്ല് ഭക്ഷണം കടിച്ചു മുറിക്കാൻ സഹായിക്കുന്നു. അണപ്പല്ലുകൾ ഭക്ഷണം ചവച്ച് അരയ്ക്കുവാൻ സഹായിക്കുന്നു. ഒരു പല്ല് നഷ്‌ടപ്പെട്ടാൽ അത് ഉടൻതന്നെ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റു പല്ലുകൾ നഷ്‌ടപ്പെടാതിരിക്കാനും സുഗമമായി ചവയ്ക്കുവാനും സഹായകരമാക്കുന്നു. ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്തം ആരോഗ്യമുള്ള ജീവിതത്തിന് കാരണമാകട്ടെ.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്,പോലീസ് ക്വാർഴ്സ്േ റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903, [email protected], www.dentalmulamoottil.com