ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം
ചെന്നൈ: ഇന്ന് ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടിനാണ് മല്‍സരം ആരംഭിക്കുന്നത്.

പരിചയ സമ്പത്താണ് ചെന്നൈയുടെ കൈമുതല്‍. ആദ്യമല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പി ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒരു ഘട്ടത്തില്‍ കൈവിട്ടുവെന്നു കരുതിയ കളി തിരിച്ചു പിടിക്കാന്‍ ചെന്നൈയെ സഹായിച്ചത് ബ്രാവോയുടെ വെടിക്കെട്ടാണ്.

ആദ്യ മല്‍സരത്തില്‍ തകര്‍ന്ന മുന്‍നിര കൂടി ഈ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ കൊല്‍ക്കത്തയ്ക്കു കാര്യങ്ങള്‍ എളുപ്പമാവില്ല. ഹോം ഗ്രൗണ്ടിന്‌റെ ആനുകൂല്യവും ചെന്നൈക്കുണ്ട്. അതേ സമയം പരുക്കേറ്റു പുറത്തായ കേദാര്‍ ജാദവിന്‌റെ അഭാവം ടീമിനു തിരിച്ചടിയാണ്.



അതേ സമയം, മറുവശത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലിറങ്ങുന്ന കെ.കെ.ആര്‍-ന്‌റെ കരുത്ത് അവരുടെ യുവതാരങ്ങളാണ്.


ആദ്യ മല്‍സരത്തില്‍ വെടിക്കെട്ട് നടത്തിയ സുനില്‍ നരെയ്‌നിലും നങ്കൂരമിട്ട് ടീമിനെ വിജയത്തിലെത്തിച്ച നായകന്‍ കാര്‍ത്തിക്കിലുമാണ് ഇന്ന് ടീമിന്‌റെ പ്രതീക്ഷ.



ഓപ്പണര്‍ റോളില്‍ ഇറങ്ങുന്ന സുനില്‍ നരെയ്‌നും മധ്യനിരയുടെ കരുത്തായി ദിനേശ് കാര്‍ത്തിക്കും ഒരിക്കല്‍കൂടി മികച്ച പ്രകടനം നടത്തിയാല്‍ മല്‍സരം കൊല്‍ക്കത്തയ്ക്ക നുകൂലമാകും. എന്തായാലും ടൂര്‍ണമെന്‌റിലെ കരുത്തരായ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ നല്ലൊരു മല്‍സരമാകും ഇതെന്നു പ്രതീക്ഷിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.