പമ്പയിൽ റെയ്ഡ് : പിഴ ഈടാക്കി
പമ്പയിൽ റെയ്ഡ് : പിഴ ഈടാക്കി
പമ്പ: ഡ്യൂട്ടി മജിസ്ട്രേറ്റ് വി.രാജചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കച്ചവടക്കാരിൽ നിന്ന് പിഴ ഈടാക്കി. കഴിഞ്ഞ രണ്ടു ദിവസമായി കടകളിൽ നടത്തിയ പരിശോധനയിൽ 25,000 രൂപ പിഴ ചുമത്തി. സ്റ്റീൽ പാത്രത്തിന് കൂടുതൽ വില വാങ്ങിയ രാമമൂർത്തി മണ്ഡപത്തിനു സമീപത്തെ മൂന്ന് കടകളിൽ നിന്ന് 12,500 രൂപയും ഭക്ഷണസാധനങ്ങളുടെ അളവിൽ കുറവ് കണ്ടെത്തിയതിന് പമ്പ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ നിന്ന് 2500 രൂപയും പിഴ ഈടാക്കി.

വിരിക്കും ടോയ്ലറ്റിനും അമിത നിരക്ക് ഈടാക്കിയതിന് 10,000 രൂപ പിഴ ചുമത്തി. ഗ്യാസ്, വിറക് എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചതായി ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ജി.വി ഹരിഹരൻ നായർ, ലീഗൽ മെട്രോളജി ഉദ്യോഗസ്‌ഥരായ ജിൻസൺ, രത്നമണി, സിവിൽ സപ്ലൈസ് ഉദ്യോഗസ്‌ഥൻ എ.കെ വിജയൻ, ബിഡിഒ കെ.ഇ വിനോദ്കുമാർ, റവന്യു ഉദ്യോഗസ്‌ഥൻ ഹരികുമാർ എന്നിവരുൾപ്പെട്ട സ്ക്വാഡാണ് പരിശോധന നടത്തിയത്. ഡ്യൂട്ടി മജിസ്ട്രേറ്റ് – 9048622309, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് – 9446446868.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.