പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു
പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു
ശബരിമല: സന്നിധാനത്ത് സേവനത്തിനായി കേരള പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. ഓഫീ സർമാരെ കൂടാതെ 1800 പോലീസുകാരാണ് ഇന്നലെ പുതുതായി ജോലിയിൽ പ്രവേശിച്ചത്. സന്നിധാനത്തെ തിരക്ക് കൂടുന്നതിനനുസരിച്ച് അയ്യപ്പഭക്‌തരുടെ സുഗമമായ ദർശനം ഉറപ്പുവരുത്താൻ പോലീസിന് ബാധ്യതയുണ്ടെന്ന് പുതിയ ബാച്ചിനെ അഭിസംബോധനചെയ്ത് ഡിഐജി പി.വിജയൻ പറഞ്ഞു. ഫയർ ഫോഴ്സ്, എക്സൈസ്, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവരുമായി ചേർന്നാണ് പോലീസ് പ്രവർത്തിക്കേണ്ടത്. 32 വകുപ്പുകളുമായി സഹകരിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം വ്യക്‌തമാക്കി.

പുതുതായി സുരക്ഷാചുമതലയേറ്റ ബാച്ചിൽ ഒരു എസ്പി, ഒരു എഎസ്പി, 19 ഡിവൈഎസ്പിമാർ, 36 സിഐമാർ, 1520 പോലീസുകാർ എന്നിവർ ഡ്യൂട്ടിയ്ക്കുണ്ട്. കമാൻഡോ വിഭാഗത്തിന് രണ്ടു ഇൻസ്പെക്ടർമാർ, നാല് എസ്ഐമാർ 42 സിവിൽ പോലീസ് ഓഫീസർമാർ, ക്വിക് റെസ്പോൺസ് ടീമിൽ രണ്ട് എസ്ഐ, 30 സിവിൽ പോലീസ് ഓഫീസർമാർ, ബോംബ് സ്ക്വാഡിൽ ഒരു സിഐ, ആറ് എസ്ഐ, 110 സിവിൽ പോലീസ് ഓഫീസർമാർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.


ഒരു എസ്ഐയുടെ നേതൃത്വത്തിൽ 20 പോലീസുകാരുടെ സേവനമാണ് സന്നിധാനം പോലീസ് സ്റ്റേഷനിലുള്ളത്. സന്നിധാനം സ്പെഷൽ ഓഫീസർ എൻ. വിജയകുമാർ, കാർത്തികേയൻ ഗോകുലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.