പുറത്തേക്ക്; യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ മാറും
പുറത്തേക്ക്; യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ മാറും
യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പുറത്തേക്ക്. യൂണിയനിൽ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. ആകെയുള്ള 382 മേഖലകളിൽ നടത്തിയ ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിക്കുന്നവർക്കു 48.1% വോട്ടും പുറത്തുപോകണമെന്ന നിലപാടുകാർക്ക് 51.9% വോട്ടും ലഭിച്ചു.<യൃ><യൃ>യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണ് വടക്കൻ അയർലൻഡിന്റെയും സ്കോട്ട്ലൻഡിന്റെയും ഭൂരിപക്ഷാഭിപ്രായം. അതേസമയം, പിന്മാറണമെന്ന അഭിപ്രായത്തിലാണ് വെയ്ൽസും ഇംഗ്ലണ്ടും. ബ്രിട്ടണിലെ അംഗീകൃത വോട്ടർമാരുടെ എണ്ണം 46,499,537 ആണ്. ബ്രിട്ടനിലുള്ള 12 ലക്ഷം ഇന്ത്യൻ വോട്ടർമാരിൽ 51% ബ്രെക്സിറ്റിനെ എതിർത്തു വോട്ടു ചെയ്തതായാണ് സൂചന. <യൃ><യൃ>* ബ്രിട്ടനിൽ ഹിതപരിശോധനയിൽ ബ്രെക്സിറ്റിനു ഭൂരിപക്ഷം

* തുടരണമെന്നു 48.1 ശതമാനം വേണ്ടെന്ന് 51.9

* പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജിപ്രഖ്യാപിച്ചു, ഒക്ടോബറോടെ സ്‌ഥാനമൊഴിയും

* പ്രധാനമന്ത്രിയായിരുന്നത് ഇത്തവണ ഒരുവർഷവും ഏതാനും ദിവസങ്ങളും

* ഫലപ്രഖ്യാപനം നടത്തിയത് യുകെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൗണ്ടിംഗ് ചീഫ് ജെന്നി വാട്സൺ

* പ്രഖ്യാപനം മാഞ്ചസ്റ്റർ ടൗൺ ഹാളിൽ

* പ്രധാനമന്ത്രിക്കസേരയിൽ മുൻ ലണ്ടൻ മേയർ ബോറിസ് ജോൺസൺ വന്നേക്കും. ധനമന്ത്രി ജോർജ് ഓസ്ബോൺ, ആഭ്യന്തര മന്ത്രി തെരേസ മേ എന്നിവരും രംഗത്ത്

* സ്കോട്ലൻഡും വടക്കൻ അയർലൻഡും ജിബ്രാൾട്ടറും ബെക്സിറ്റിനെ അനുകൂലിച്ചില്ല

* പുതിയ ഹിതപരിശോധന നടത്തുമെന്ന് സ്കോട്ലൻഡ്

* ആഗോളവിപണിയെ പ്രതികൂലമായി ബാധിച്ചു

* സ്വർണവില ഉയർന്നു, രൂപയുടെ മൂല്യം ഇടിഞ്ഞു

* ഹിതപരിശോധന വേണമെന്ന് നെതർലൻഡ്സ്

* യൂറോപ്യൻ യൂണിയനിൽ ഇനി 27 അംഗങ്ങൾ

* യൂറോപ്യൻ യൂണിയനിൽ 43 വർഷത്തെ അംഗത്വം അവസാനിച്ചു

* ഇന്ത്യൻ വിപണിയിലും ആഘാതം<യൃ><യൃ><ആ>വോട്ട് നില<യൃ><യൃ>പോളിംഗ് ശതമാനം 72.1

യൂണിയനിൽനിന്നു വിട്ടുപോകണം 1,74,10,742
യൂണിയനിൽ തുടരണം 1,61,41,241
ബ്രെക്സിറ്റ് ഭൂരിപക്ഷം 12,69,501<യൃ><യൃ><ആ>വോട്ട് നില<യൃ><യൃ>പോളിംഗ് ശതമാനം 72.1
യൂണിയനിൽനിന്നു വിട്ടുപോകണം 1,74,10,742
യൂണിയനിൽ തുടരണം 1,61,41,241
ബ്രെക്സിറ്റ് ഭൂരിപക്ഷം 12,69,501<യൃ><യൃ><ആ>ബ്രിട്ടനിൽ ഇനി<യൃ><യൃ>ഡേവിഡ് കാമറോണിന്റെ ചൂതാട്ടം പിഴച്ചു. കൺസർവേറ്റീവ് പാർട്ടി നേതാവായ കാമറോണിനു നഷ്‌ടമായത് ബ്രിട്ടീഷ് പ്രധാനമന്ത്രിപദം. ഒക്ടോബറോടെ അദ്ദേഹം പിൻഗാമിക്കുവേണ്ടി ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ വസതി ഒഴിഞ്ഞുകൊടുക്കണം.<യൃ><യൃ><ആ>പിൻഗാമി ബോറിസ് ജോൺസൺ<യൃ><യൃ>ബ്രെക്സിറ്റിന്റെ ശക്‌തനായ വക്‌താവും ലണ്ടനിലെ മുൻ മേയറുമായ കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസൺ ആകും അടുത്ത പ്രധാനമന്ത്രി എന്നു കരുതപ്പെടുന്നു. 52 വയസുള്ള ഇദ്ദേഹം ചരിത്രകാരനും മാധ്യമപ്രവർത്തകനുമായിരുന്നു. രണ്ടു വിവാഹങ്ങളിലായി നാലു കുട്ടികൾ ഉണ്ട്. അമേരിക്കയിലാണു ജനിച്ചത്.<യൃ><യൃ><ആ>കാമറോൺ ഇനി<യൃ><യൃ>തിങ്കളാഴ്ച കാമറോൺ മന്ത്രിസഭയുടെ യോഗം ചേരും. തുടർന്നു പ്രധാനമന്ത്രി ബ്രസൽസിൽ പോയി യൂറോപ്യൻ യൂണിയൻ നേതാക്കളെ കാര്യങ്ങൾ അറിയിക്കും. യൂറോപ്യൻ കൗൺസിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സമ്മേളിച്ചു പ്രശ്നം ചർച്ചചെയ്യും.<യൃ><യൃ><ആ>യൂറോപ്യൻ യൂണിയൻ ഇനി <യൃ><യൃ>ശനിയാഴ്ച യൂണിയന്റെ ആറു സ്‌ഥാപക അംഗങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സമ്മേളിക്കും. ജർമനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്, ലക്സംബൂർഗ് എന്നിവയാണു സ്‌ഥാപകാംഗങ്ങൾ. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ജർമൻ ചാൻസലർ ആംഗല മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദും കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച യൂറോപ്യൻ പാർലമെന്റ് ചേർന്നു വിഷയം ചർച്ച ചെയ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.