Letters
കെഎസ്ആർടിസി ബസുകളും രണ്ടു വാതിലും
കെഎസ്ആർടിസി ബസുകളും രണ്ടു വാതിലും
Thursday, May 9, 2024 12:18 AM IST
കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, സൂ​പ്പ​ർ ഫാ​സ്റ്റ്, സ്വി​ഫ്റ്റ് തു​ട​ങ്ങി​യ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ മു​ന്നി​ലും പി​റ​കി​ലും യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റാ​ൻ ഇ​റ​ങ്ങാ​നും വാ​തി​ലു​ക​ളു​ണ്ട്. എ​ന്നാ​ൽ, ഒ​റ്റ ക​ണ്ട​ക്ട​ർ മാ​ത്ര​മു​ള്ള, നീ​ളം കൂ​ടി​യ ഇ​ത്ത​രം ബ​സു​ക​ളി​ൽ ര​ണ്ടു വാ​തി​ൽ അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടുന്നു.

പി​ൻ​വാ​തി​ലി​നു മു​ന്നി​ലാ​യി ഇ​രി​ക്കു​ന്ന ക​ണ്ട​ക്ട​ർ ക്ക് ​പ​ല​പ്പോ​ഴും മു​ൻവാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. പ്ര​ത്യേ​കി​ച്ച് കൊ​ച്ചു​കു​ട്ടി​ക​ൾ മു​ൻവാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ദിവ​സം തി​രു​വ​ല്ല​യി​ൽ​നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​മ്പോ​ൾ ഇ​ല​ന്തൂ​രി​ൽ ഒ​രു അ​മ്മ​യും കു​ഞ്ഞും മു​ൻവാ​തി​ലി​ലൂ​ടെ റോഡി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

സീ​റ്റി​ൽ ഇ​രു​ന്ന ക​ണ്ട​ക്ട​ർ അ​മ്മ​യ്ക്കു പി​ന്നാ​ലെ ഇ​റ​ങ്ങി​യ കു​ട്ടി​യെ കാ​ണാ​തെ ബെ​ല്ല​ടി​ച്ചു. ഭാ​ഗ്യംകൊ​ണ്ടാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു മാ​ത്രം വാ​തി​ൽ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​ല്ലെ​ങ്കി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം.

റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ, മു​ണ്ടി​യ​പ്പ​ള്ളി.