Letters
റോ​ഡി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ശ്ര​ദ്ധ നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ ത​ക​ർ​ക്കു​ന്നു
Monday, April 29, 2024 1:21 AM IST
റോ​ഡി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ശ്ര​ദ്ധ മൂ​ലം ഒ​രു​പാ​ട് അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി റോ​ഡി​ൽ ഉ​ണ്ടാ​ക്കു​ന്ന കു​ഴി​ക​ൾ​ക്ക​രി​കി​ൽ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്, റി​ഫ്ല​ക്ട​ർ തു​ട​ങ്ങി​യ​വ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചി​ട്ടും വേ​ണ്ട​വി​ധ​ത്തി​ൽ സ്ഥാ​പി​ക്കു​ന്നി​ല്ല. ഈ ​ഉ​ത്ത​ര​വാ​ദി​ത്വം പ​ല​പ്പോ​ഴും പ​ല​യി​ട​ത്തും നാ​ട്ടു​കാ​രാ​ണ് ചെ​യ്യു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ടം ന​ട​ന്ന ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

റോ​ഡി​ൽ താ​ഴ്ന്നു കി​ട​ക്കു​ന്ന കേ​ബി​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി ധാ​രാ​ളം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്നു. ന​ടു​റോ​ഡി​ൽ പോ​ലീ​സ് കെ​ട്ടി​യ വ​ടം ക​ഴു​ത്തി​ൽ കു​രു​ങ്ങി​യും ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഇ​നി​യും ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം.

ജെ​യിം​സ് മു​ട്ടി​ക്ക​ൽ, ചെ​യ​ർ​മാ​ൻ, ടു ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, തൃ​ശൂ​ർ