Letters
അ​ധ്യാ​പ​ക​രു​ടെ ഇ​ര​ട്ട​ഡ്യൂ​ട്ടി ഒ​ഴി​വാ​ക്ക​ണം
അ​ധ്യാ​പ​ക​രു​ടെ  ഇ​ര​ട്ട​ഡ്യൂ​ട്ടി ഒ​ഴി​വാ​ക്ക​ണം
Wednesday, April 3, 2024 1:56 AM IST
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കു​ക​യാ​ണ്. ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ഒ​രു​ങ്ങു​ന്പോ​ഴാ​ണ് ഒ​ട്ടേ​റെ അ​ധ്യാ​പ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യും വ​ന്ന​ത്. അ​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്ക​ണം.

ര​ണ്ടു ചു​മ​ത​ല​ക​ളും ല​ഭി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്നു. ഇ​വ​യി​ൽ ഏ​ത് ചു​മ​ത​ല​യി​ൽ​നി​ന്ന് സ്വ​യം വി​ട്ടു​നി​ന്നാ​ലും പി​ന്നീ​ട് അ​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​യ​റി​യി​റ​ങ്ങ​ണം. ഒ​രാ​ൾ​ക്ക് ഏ​തെ​ങ്കി​ലും ഒ​രു ചു​മ​ത​ല മാ​ത്രം ന​ൽ​കു​ന്ന രീ​തി​യി​ൽ, ചു​മ​ത​ല പു​നഃ​ക്ര​മീ​ക​ര​ണം വേ​ണം.

ര​ണ്ടു ചു​മ​ല​ത​ക​ളും വ​ന്നി​ട്ടി​ല്ലാ​ത്ത ഒ​ട്ടേ​റെപ്പേ​ർ എ​ല്ലാ സ്കൂ​ളി​ലു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല ഉ​ള്ള​വ​രെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി; അ​തി​ല്ലാ​ത്ത​വ​ർ​ക്ക് മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണം.

ജോ​ഷി ബി. ​ജോ​ണ്‍, മ​ണ​പ്പ​ള്ളി