Letters
ഏ​തു വാ​തി​ലി​ലാ​ണ് ഇ​നി മു​ട്ടേ​ണ്ട​ത്?
ഏ​തു വാ​തി​ലി​ലാ​ണ് ഇ​നി മു​ട്ടേ​ണ്ട​ത്?
Thursday, April 4, 2024 12:44 AM IST
റോ​ഡ​രി​കി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ല​വി​ലു​ള്ള​വ പി​ഴ ഈ​ടാ​ക്കി നീ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി 2018ലും 2021​ലും ഉ​ത്ത​ര​വി​ട്ട​താ​ണ്. ഇ​ത് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം വി​ധി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തു​കൊ​ണ്ട് എ​ന്തു ഫ​ല​മു​ണ്ടാ​യി സം​സ്ഥാ​ന​ത്ത്?

ഇ​പ്പോ​ഴും ജ​ന​നം, മ​ര​ണം, വി​വാ​ഹ​വാ​ർ​ഷി​കം, അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ, പൂ​രാ​ക്കാ​ല​മാ​യാ​ൽ ആ​ന​യു​ടെ, മേ​ള​ക്കാ​രു​ടെ, എ​സ്എ​സ്എ​ൽസി, ഹ​യർ സെ​ക്കെ​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ, രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളു​ടെ യാ​ത്ര​ക​ൾ എ​ന്നു​വേ​ണ്ട എല്ലാ​ത്തി​നും നാ​ടു മു​ഴു​വ​ൻ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളു​ടെ പ്ര​ള​യ​മാ​ണ്.

ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തോ​ടെ നാ​ട്ടി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത സ്ഥ​ല​മി​ല്ലാ​താ​യി. ഇ​തി​നു കാ​ര​ണം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ പാലി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്. ന​മ്മു​ടെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന് പോലും ഇ​താ​ണ് ഗ​തി​യെ​ങ്കി​ൽ ഫ്ല​ക്സു​ക​ൾ സൃഷ്ടി​ക്കു​ന്ന മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ ഇ​നി ഏതു വാ​തി​ലി​ലാ​ണ് മു​ട്ടേ​ണ്ട​ത്?

ക​ണ്ണോ​ളി സു​നി​ൽ തേ​ല​പ്പി​ള്ളി