13,000 അടി ഉയരത്തിൽ നിന്ന് മീരയുടെ ചാട്ടം
Thursday, October 13, 2016 3:47 AM IST
നടി മീര നന്ദന്റെ ആകാശച്ചാട്ടം ശ്രദ്ധേയമാകുന്നു. ദുബായ് സ്കൈഡൈവിന്റെ ഭാഗമായാണ് മീര 13,000 അടി മുകളിൽ നിന്ന് താഴേക്ക് ചാടിയത്. ചാട്ടത്തിന്റെ വീഡിയോ നടി ഫേസ്ബുക്കിൽ ഷെയർ ചെയ്തു.

ഏറെക്കാലത്തെ തന്റെ ആഗ്രഹമാണ് സഫലമായതെന്ന് മീര നന്ദൻ അറിയിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്കൈ ഡൈവിംഗ് അനുഭവിച്ചറിയണമെന്നും താരം പറയുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധിപ്പേരാണ് കണ്ടത്. നൂറുകണക്കിനു പേർ മീരയ്ക്ക് അഭിനന്ദനമറിയിച്ച് കമന്റ് ചെയ്തു.

ചിത്രങ്ങളും വീഡിയോയും കാണാം:




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.