ഹോളിവുഡ് സ്റ്റൈലിൽ വിക്രം; ധ്രുവനക്ഷത്രത്തിന്റെ കിടിലൻ ടീസർ
Saturday, January 14, 2017 12:43 PM IST
ഗൗതം മേനോനും ചിയാൻ വിക്രമും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം ധ്രുവനക്ഷത്രത്തിന്റെ ടീസർ പുറത്തെത്തി. ഹോളിവുഡ് സ്റ്റൈലിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തിൽ നായിക.

ഹാരിസ് ജയരാജിന്റേതാണ് സംഗീതം. ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്കുന്ന ഒൺട്രാഗ എന്റർടെയിൻമെന്റും എസ്കേപ്പ് ആർട്ടിസ്റ്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ സൂര്യയെ നായകനാക്കി നിശ്ചയിച്ചിരുന്ന ചിത്രമാണ് ധ്രുവനക്ഷത്രം. വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ ഏറെ കൊതിക്കുന്ന വിക്രമിന്റെ ധ്രുവനക്ഷത്രം മറ്റൊരു ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ചിയാൻ ആരാധകർ.

ടീസർ കാണാം:
https://www.youtube.com/embed/Jfyjx2rOQWk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.