ജെല്ലിക്കെട്ടിനുവേണ്ടി സംഗീത ആൽബവുമായി യുവൻ ശങ്കർ രാജ
Sunday, January 15, 2017 3:18 AM IST
സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ട് തിരികെയെത്തിക്കാൻ കമൽ ഹസൻ ഉൾപ്പെടെയുള്ള പ്രമുഖ കോളിവുഡ് താരങ്ങളെല്ലാം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ പ്രസ്താവനകൾക്കപ്പുറം ജെല്ലിക്കെട്ടിന്റെ ആവേശങ്ങളെല്ലാം ആവാഹിച്ചുകൊണ്ട് ഒരു കിടിലൻ സംഗീത ആൽബം പുറത്തിറക്കിയിരിക്കുകയാണ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ. ജെല്ലിക്കെട്ട് എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്.

വൈരമുത്തു എഴുതിയ വരികൾ കാർത്തിക്കും സെന്തിൽ ദാസും ചേർന്നാണ് പാടിയിരിക്കുന്നത്. ജെല്ലിക്കെട്ടിന്റെ ആവേശക്കാഴ്ചകളെല്ലാം കൂട്ടിയിണക്കിയാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷവും ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ഇത്തരത്തിൽ പല കലാസൃഷ്‌ടികളും തമിഴ് കലാകാരൻമാർ പുറത്തിറക്കിയിരുന്നു. ജെല്ലിക്കെട്ട് നിയമവിരുദ്ധമാണെങ്കിൽ മൃഗങ്ങളെ കൊല്ലുന്നതും തെറ്റാണെന്നാണ് കമൽഹസൻ ഉൾപ്പെടെയുള്ള കോളിവുഡ് താരങ്ങളുടെ അഭിപ്രായം. എന്തായാലും യുവൻ ശങ്കർ രാജയുടെ ജെല്ലിക്കെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വീഡിയോ കാണാം...
https://www.youtube.com/embed/iep-eABuVEA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.