നേരാണേ നുമ്മടെ കൊച്ചി... ഹണി ബീ രണ്ടിന്‍റെ പ്രോമോ വീഡിയോ
Sunday, February 5, 2017 12:29 AM IST
ലാൽ ജൂണിയറിന്‍റെ ഹണി ബീയുടെ രണ്ടാം ഭാഗം ഹണി ബീ 2 സെലിബ്രേഷൻസിന്‍റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. നേരാണേ നുമ്മടെ കൊച്ചി എന്നു തുടങ്ങുന്ന ഗാനത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫ് അലി, ഭാവന, ബാബുരാജ്, ബാലു വർഗീസ്, ശ്രീനാഥ് ഭാസി എന്നിവരാണുള്ളത്. ദീപക് ദേവിന്‍റേതാണ് സംഗീതം.

ആദ്യ ചിത്രത്തിലെ താരങ്ങളെ അതേപടി നിലനിർത്തി ശ്രീനിവാസൻ ഉൾപ്പെടെ ചിലരെക്കൂടി ഉൾപ്പെടുത്തിയാണു രണ്ടാം ഭാഗം ലാൽ ജൂണിയർ ഒരുക്കുന്നത്. ആദ്യ ചിത്രത്തിലെ കഥയുടെ തുടർച്ചയായിരിക്കും രണ്ടാം ഭാഗത്തിലെന്നാണു സൂചന. ലെന, ഹരിശ്രീ അശോകൻ, പ്രേംകുമാർ, ജോയി മാത്യു, കവിത നായർ, ഗണപതി, കൃഷ്ണപ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഹണി ബീ 2.

വീഡിയോ കാണാം:
https://www.youtube.com/embed/XqcoLh40yVI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.