വീരത്തിന് വീണ്ടും ബോളിവുഡ് തിലകക്കുറി! തീം സോംഗ് ടീസർ പുറത്തിറക്കിയത് അമിതാഭ് ബച്ചൻ
Tuesday, February 21, 2017 3:14 AM IST
ജയരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ’വീരത്തിനു’ വീണ്ടും ബോളിവുഡ് തിലകക്കുറി. ഇന്ത്യൻ സിനിമലോകത്തെ അതികായൻ സാക്ഷാൽ അമിതാഭ് ബച്ചനാണ് ഇക്കുറി വീരത്തിനു പിന്തുണയുമായി എത്തിയിരുക്കുന്നത്. ചിത്രത്തിന്‍റെ തീംസോംഗ് ടീസർ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തിറക്കിയാണ് ബിഗ് ബി ’വീരത്തോടുള്ള’ താത്പര്യമറിയിച്ചിരിക്കുന്നത്.

’വി വിൽ റൈസ്’ എന്നാരംഭിക്കുന്ന തീം സോംഗിന്‍റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് കെറി കിമ്മൽ എന്ന അമേരിക്കൻ സംഗീതജ്ഞയാണ്. ഇവർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. നേരത്തെ ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷൻ വീരത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയതും സാക്ഷാൽ അമീർഖാൻ ചിത്രത്തിനു ആശംസകൾ അറിയിച്ചതുമെല്ലാം ബി ടൗണിൽ വലിയ വാർത്തയായിരുന്നു.

അമിതാഭ് ബച്ചന്‍റെ അനന്തരവളായ നൈനയുടെ ഭർത്താവും ബോളുവുഡ് താരവുമായ കുനാൽ കപുറാണ് വീരത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം ’മാക്ബത്തിനെ’ അടിസ്ഥാമാക്കിയുള്ള ചിത്രം ജയരാജിന്‍റെ നവരസ പരന്പരയിലെ അഞ്ചാമത്തേതാണ്. ഈ മാസം 24നു വീരം ബിഗ് സ്ക്രീനിലെത്തും.

സോംഗ് ടീസർ കാണാം..

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.