റിലീസിനു മുമ്പ് വീരത്തിന്‍റെ പ്രോമോ എത്തി
Thursday, February 23, 2017 8:46 AM IST
ബിഗ് ബജറ്റിലൊരുങ്ങുന്ന "വീരം' എന്ന ജയരാജ് ചിത്രത്തിന്‍റെ റിലീസ് പ്രോമോ എത്തി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലാണ് ചിത്രത്തിന്‍റെ പ്രോമോ ഒരുക്കിയിരിക്കുന്നത്.

വില്യംഷേക്സ്പിയറിന്‍റെ വിഖ്യാത നാടകമായ ’മാക്ബത്തിനെ’ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ ബോളിവുഡ് താരം കുനാൽ കപൂറാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 35 കോടിയുടെ മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രം ജയരാജിന്‍റെ നവരസ പരന്പരയിലെ അഞ്ചാമത്തേതാണ്. സംവിധായകൻ ലാൽ ജോസിന്‍റെ എൽജെ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യും.

വീഡിയോ കാണാം:
https://www.youtube.com/embed/HdcZxVCVL5Y
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.