ഒരു മെക്സിക്കൻ അപാരതയിലെ വിജയ് യേശുദാസ് ആലപിച്ച പ്രണയ ഗാനം
Thursday, February 23, 2017 9:25 AM IST
ടോവിനോ തോമസ് നായകനാവുന്ന "ഒരു മെക്സിക്കൻ അപാരത'യിലെ പ്രണയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. "ഇവളാരോ" എന്ന ഗാനത്തിന്‍റെ വീഡിയോ 24 മണിക്കൂറിനുള്ളിൽ 2.6 ലക്ഷത്തിലേറെ പേരാണ് കണ്ടത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ഗാനങ്ങൾ പുറത്തിറക്കിയത്.

ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്സിക്കൻ അപാരത'യിൽ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദുമാണ്. അനൂപ് കണ്ണൻ സ്റ്റോറീസിന്‍റെ ബാനറിൽ അനൂപ് കണ്ണനാണ്‌ ചിത്രം നിർമിച്ചിട്ടുള്ളത്.

വീഡിയോ കാണാം:
https://www.youtube.com/embed/AobGPHq9SJo
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.