ആ ​ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല​യും വാ​വ സു​രേ​ഷി​നു മു​ന്നി​ൽ പ​ത്തി താ​ഴ്​ത്തി!
Sunday, February 26, 2017 4:35 AM IST
ആ ​ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല​യും ഒ​ടു​വി​ൽ വാ​വ സു​രേ​ഷി​ന്‍റെ മു​ന്നി​ൽ പ​ത്തി താ​ഴ്ത്തി! പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ട്ട​മ​ണ്‍ പാ​റ​യി​ലു​ള്ള പ​ള്ള​പ്പ​റ​ന്പി​ൽ രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് വാ​വ സു​രേ​ഷ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ടാ​പ്പിം​ഗ് ജോ​ലി​ക്കു പോ​യ രാ​ജു വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​യി​ലെ പാ​ത​ക​ത്തി​ന​ടി​യി​ലാ​യി പാ​മ്പി​നെ ക​ണ്ട​ത്.

രാ​ജു​വി​നെ ക​ണ്ട​തും രാ​ജ​വെ​മ്പാ​ല ഫ​ണ​മു​യ​ർ​ത്തി ചീ​റ്റി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പ്ര​മോ​ദാ​ണ് വാ​വ സു​രേ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. സം​ഭ​വം അ​റി​ഞ്ഞു വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഉ​ച്ച​യ്ക്കു ഒ​രു മ​ണി​യോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ വാ​വ സു​രേ​ഷ് ആ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ളെ സാ​ക്ഷി​ക​ളാ​ക്കി കൂ​റ്റ​ൻ പാ​ന്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​ന്പി​നു 19 അ​ടി നീ​ള​വും 25 കി​ലോ​ഗ്രാം തൂ​ക്ക​വു​മു​ണ്ടാ​യി​രു​ന്നു. താ​ൻ പി​ടി​ച്ചി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ രാ​ജ​വെ​മ്പാ​ല​യാ​ണി​തെ​ന്നു വാ​വ സു​രേ​ഷ് പ​റ​ഞ്ഞു. അ​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നി​രു​ന്ന​തു​കൊ​ണ്ടു പാ​ന്പ് ത​ണു​പ്പു തേ​ടി ഇ​വി​ടെ​യെ​ത്തി​യ​താ​കാ​മെ​ന്നും വാ​വ പ​റ​ഞ്ഞു. വാ​വ പി​ടി​കൂ​ടു​ന്ന 103-ാമ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണി​ത്.

വീ​ഡി​യോ കാ​ണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.