വിസ്മയമൊരുക്കി ബാഹുബലി 2 ട്രെയിലർ എത്തി
Wednesday, March 15, 2017 10:44 PM IST
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ട ചിത്രം ബാഹുബല 2 വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പ്രഭാസും റാണ ദഗുബതിയും അനുഷ്കയും രമ്യ കൃഷ്ണനും എല്ലാം ട്രെയിലറിൽ നിറഞ്ഞു നിൽക്കുകയാണ്. ബാഹുബലി പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് കാഴ്ച വിസ്മയം ഒരുക്കുമെന്ന സൂചനയാണ് സംവിധായകൻ രാജമൗലി ട്രെയിലറിലൂടെ നൽകുന്നത്. 2.24 മിനിറ്റ് നീണ്ടു നിൽക്കുന്ന ട്രെയിലറിന്‍റെ ഹൈലൈറ്റ് പ്രഭാസും റാണ ദഗുബതിയും തമ്മിലുള്ള പോരാട്ടം തന്നെ.



ചിത്രത്തിന്‍റെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ട്രെയിലറുകൾ ഒരേസമയം അണിയറക്കാർ പുറത്തിറക്കുകയായിരുന്നു. ഏപ്രിൽ 28ന് ബാഹുബലി 2 തീയറ്ററുകളിൽ എത്തും. രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. കെ.വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിനു കഥ ഒരുക്കിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.