ഹൃദയവാതിൽ.. സൈറാ ബാനുവിലെ വിനീതും ജ്യോത്‌സ്നയും ആലപിച്ച മനോഹരഗാനം
Thursday, March 16, 2017 1:52 AM IST
മഞ്ജു വാര്യരെയും അമലയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആന്‍റണി സോണി സംവിധാനം ചെയ്യുന്ന "കെയര്‍ ഓഫ് സൈറ ബാനു' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഹൃദയവാതിൽ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ജ്യോത്സ്നയുമാണ്. സംഗീത് മെജോ ജോസഫ്. മഞ്ജുവും യുവനടൻ ഷെയ്ൻ നിഗവുമാണ് പാട്ടിൽ എത്തുന്നത്.

ആർ.ജെ ഷാന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബിപിന്‍ ചന്ദ്രന്‍റേതാണ് സംഭാഷണം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ പോസ്റ്റ് വുമൺ സൈറ ബാനുവായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മഞ്ജുവിന്‍റെ മകന്‍റെ വേഷമാണ് ഷൈൻ അവതരിപ്പിക്കുന്നത്. 25 വര്‍ഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. ചിത്രത്തില്‍ ആനി ജോണ്‍ താരവേദി എന്ന അഭിഭാഷകയായാണ് അമല എത്തുന്നത്. ഇറോസ് ഇന്‍റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗാനം കാണാം:
https://www.youtube.com/embed/4_A5_k2at1A
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.