ബാഹുബലി രണ്ടിലെ ഗാനങ്ങളെത്തി
Monday, March 27, 2017 2:47 AM IST
ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി രണ്ടിലെ ഗാനങ്ങൾ പുറത്തിറങ്ങി. സംവിധായകൻ എസ്.എസ്. രാജമൗലി തന്നെയാണ് ഗാനങ്ങൾ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്. ചൈതന്യ പ്രസാദിന്‍റെ വരികൾക്ക് സംഗീതമൊരുക്കുന്നത് എം.എം. കീരവാണിയാണ്.

ബാഹുബലി പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് കാഴ്ച വിസ്മയം ഒരുക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററുകൾക്കും ട്രെയിലറിനും വൻ സ്വീകരണമാണ് ലഭിച്ചത്.

ഗാനങ്ങൾ കാണാം:







Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.