ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന സ്പോർട്സ് – കോമഡി ചിത്രമായ ഗോദയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. 1.49 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ ടോവിനോ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ടോവിനോ, നായികയായ പഞ്ചാബി നടി വാമിക ഗബ്ബി, രൺജി പണിക്കർ, അജു വർഗീസ് തുടങ്ങിയവരും ട്രെയിലറിലെത്തുന്നു.
കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന ഗോദ ഗുസ്തിക്കു പ്രാധാന്യം നല്കുന്ന ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ക്യാപ്റ്റനായി രഞ്ജി പണിക്കരും ദാസനായി ടൊവിനോ തോമസും അഭിനയിക്കുന്നു. അജു വർഗീസ്, ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, ബിജുക്കുട്ടൻ, ഹരീഷ് പേരടി, ദിനേശ് പ്രഭാകർ, കോട്ടയം പ്രദീപ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഹരിശ്രീ മാർട്ടിൻ, മാമുക്കോയ, ആലിക്കോയ, ലുക്ക്മാൻ, സുരേഷ്, മിന്നൽ ജോർജ്, ടി. പാർവതി, ഗൗരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രാഗേഷ് മണ്ടോട്ടി നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം വിഷ്ണു ശർമ.
ട്രെയിലർ കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.