പൊ​തു നി​ര​ത്തി​ൽ യുവതിയുടെ ബൈക്ക് അ​ഭ്യാ​സം; പി​ന്നാ​ലെ പോ​ലീ​സിന്‍റെ "സമ്മാനം'
Friday, May 19, 2017 6:45 AM IST
ബൈ​ക്കി​ൽ സ്റ്റ​ണ്ട് ന​ട​ത്തു​ന്ന​ത് യു​വാ​ക്ക​ളാ​ണെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള ധാ​ര​ണ. എ​ന്നാ​ൽ ആ ​ചി​ന്ത​യും പൊ​ളി​ച്ചെ​ഴു​തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. പ​ഞ്ചാ​ബി​ലെ ച​ണ്ഡി​ഗ​ഡി​ലാ​ണ് യു​വാ​ക്ക​ളി​ൽ അ​ന്പ​ര​പ്പു​ള​വാ​ക്കു​ന്ന ത​ര​ത്തി​ൽ യു​വ​തി ന​ടു​റോ​ഡി​ൽ അ​ഭ്യാ​സം കാ​ണി​ച്ച​ത്. ജ​ല​ന്ധർ സ്വ​ദേ​ശി​നി ര​വീ​ന്ദ​ർ കൗ​ർ എ​ന്ന യു​വ​തി​യാ​ണ് എ​ഴു​ന്നേ​റ്റു നി​ന്നും കി​ട​ന്നു​മെ​ല്ലാം ബൈ​ക്കോ​ടി​ച്ച് കാ​ണി​ക​ളു​ടെ ക​ണ്ണു​മി​ഴി​പ്പി​പ്പി​ച്ച​ത്. പ​ക്ഷെ കു​റ​ച്ചു ക​ഴി​ഞ്ഞ് യു​വ​തി​യെ കാ​ത്ത് 3000 രൂ​പ​യു​ടെ സ​മ്മാ​നം വ​ന്നു. സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ഹെ​ൽ​മെ​റ്റു​മി​ല്ലാ​തെ ബൈ​ക്കോ​ടി​ച്ച​തി​ന് പോ​ലീ​സി​ന്‍റെ വ​ക പി​ഴ​യാ​യി​രു​ന്നു സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.

ഇ​വ​ർ അ​ഭ്യാ​സം കാ​ണി​ക്കു​ന്പോ​ൾ സ​മീ​പ​ത്തു​കൂ​ടി പോ​യ വാ​ഹ​ന​ത്തി​ലെ യാ​ത്രി​ക​നാ​ണ് ഇ​ത് കാ​മ​റ​യി​ൽ പ​ക​ർ​ത്തി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് വൈ​റ​ലാ​യ വി​ഡി​യോയുടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വ​തി​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പൊ​തുനി​ര​ത്തു​ക​ളി​ൽ അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​ത് നി​ർ​ത്തി​യെ​ന്നും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ബൈ​ക്കി​ന്‍റെ നി​റം മാ​റ്റി​യ​ന്നു​മാ​ണ് യു​വ​തി പ​റ​യു​ന്ന​ത്.
https://www.youtube.com/embed/swPaX8C3NM4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.