തത്തമ്മയും പൂ​ച്ച​യും ത​മ്മി​ൽ ചെ​റി​യൊ​രു മ​ത്സ​രം
Tuesday, July 25, 2017 2:13 AM IST
വീ​ട്ടി​ലെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​സൃ​തി​ക​ൾ പ​ല​പ്പോ​ഴും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​കും കാ​ണു​ന്ന​വ​ർ​ക്കു സ​മ്മാ​നി​ക്കു​ക. ഇ​പ്പൊ​ഴി​താ ഒ​രു ത​ത്ത​മ്മ​യും പൂച്ചക്കുട്ടിയും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​യി മാ​റു​കാ​ണ്.

വെ​ളു​ത്ത നി​റ​മു​ള്ള തത്ത ഒ​രു ചെ​റി​യ പെ​ട്ടി​യു​ടെ മൂ​ടി തു​റ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​തി​നു​ള്ളിൽ ഒ​രു പൂ​ച്ച​ക്കുട്ടി കി​ട​ക്കു​ന്നു. പൂ​ച്ച​യെ അ​തി​നു​ള്ളി​ൽ നി​ന്നും മാ​റ്റാ​ൻ തത്തമ്മ ശ്ര​മി​ക്കു​ന്പോ​ൾ ത​ന്‍റെ കൈ ​ഉ​പ​യോ​ഗി​ച്ച് പൂ​ച്ച അതിനെ ത​ട്ടി മാ​റ്റു​ക​യാ​ണ്.

അ​ല്പം ദേ​ഷ്യം തോ​ന്നി​യ തത്തമ്മ ത​ന്‍റെ ചു​ണ്ട് ഉ​പ​യോ​ഗി​ച്ച് പെ​ട്ടി മൂ​ടി. അ​ല്പസ​മ​യ​ത്തി​നു ശേ​ഷം വീ​ണ്ടും തത്ത പെ​ട്ടി തു​റ​ക്കു​ന്പോ​ൾ പൂ​ച്ച പ്ര​തി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാ​ലോ​ചി​ച്ചി​ട്ടു നി​ന്ന് തത്ത പി​ൻ​വാ​ങ്ങുന്നതും വീഡിയോയിൽ കാണാം. ജപ്പാ​ൻ സ്വ​ദേ​ശി​യാ​യ മ​സാ​ക്കി ടാ​ഡാ എ​ന്ന​യാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്. ഈ ​വീ​ഡി​യോ പി​ന്നീ​ട് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.