വെ​ള​ള​പ്പൊ​ക്ക​ത്തിൽ കാ​റി​നു മു​ക​ളി​ൽ കു​ടു​ങ്ങി​ ഒരാൾ; ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്
Wednesday, August 9, 2017 7:04 AM IST
ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ലം കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​മേ​രി​ക്ക​ൻ നി​വാ​സി​ക​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി എ​ല്ലാ​വ​രും അ​റി​യു​ന്ന​താ​ണ്. ഇ​പ്പോ​ഴി​താ ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് കാ​റി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്. ടെ​ക്സ​സി​ലു​ള്ള സാ​ൻ ആന്‍റോ​ണി​യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കാ​റി​നു​ള്ളി​ൽ ഇ​യാ​ൾ കു​ടു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. അ​ന​ങ്ങാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ. എ​ന്നാ​ൽ കു​റ​ച്ചു സ​മ​യ​ത്തി​നു​ള്ളി​ൽ കാ​റ് മൂ​ടു​ന്ന അ​വ​സ്ഥ​യി​ൽ വെ​ള്ളം ഉ​യ​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്ന കാ​റി​നു​ള്ളി​ൽ നി​ന്നു ചാ​ടി​യി​റ​ങ്ങി​യ ഇ​യാ​ൾ കാ​റി​നു മു​ക​ളി​ൽ ക​യ​റി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചു. 45 മി​നി​ട്ട് നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യ​ത്.

ഇ​വ​ർ ര​ണ്ടു ത​വ​ണ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. പി​ന്നീ​ട് കാ​റി​നു മു​ക​ളി​ലേ​ക്കു ലാഡർ എ​ത്തി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച​ത്. ഇ​തി​നു മു​ന്പ് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ​യും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ലാഡർ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.