"എ​ന്‍റെ കാ​ലി​നു​ള്ളി​ൽ കൂ​ടി അ​ന്യ​ഗ്ര​ഹ ജീ​വി സ​ഞ്ച​രി​ക്കു​ന്നു...'​വീ​ഡി​യോ വൈ​റ​ൽ
Sunday, August 20, 2017 3:09 AM IST
ജി​മ്മി​ൽ പോ​യി മ​സി​ൽ പെ​രു​പ്പി​ക്കു​വാ​ൻ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ ജിമ്മിലെ വർക്കൗട്ട് മൂലം ശരീരത്തിന് പണികിട്ടാനും സാധ്യതയുണ്ട്. ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​യാ​യ ഏ​ഞ്ച​ൽ ബെ​ർ​മൂ​ഡ്സ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ.

ജി​മ്മി​ൽ മ​ണി​ക്കൂ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി വ​ർ​ക്കൗ​ട്ട് ചെ​യ്ത​തു മൂ​ലം കാ​ലി​ൽ പേ​ശി​വ​ലി​വു​ണ്ടാ​യ​താ​ണ് ഏ​ഞ്ച​ലി​ന്‍റെ പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​യ​ത്. ഒ​രു ജീ​വി കാ​ലി​ലെ ത്വ​ക്കി​ലു​ള്ളി​ൽ കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​തുപോലെയായിരുന്നു ഈ ​ദൃ​ശ്യ​ങ്ങ​ൾ. 52 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് കാ​റി​നു​ള്ളി​ൽ വെ​ച്ചാ​യി​രു​ന്നു. ത​ന്‍റെ കാ​ലി​നു​ള്ളി​ൽ കൂ​ടി അ​ന്യ​ഗ്ര​ഹ ജീ​വി സ​ഞ്ച​രി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.