റോഡ് ഇടിഞ്ഞുതാഴ്ന്നു; ഫോണിൽ നോക്കി വന്ന ബൈക്ക് യാത്രികൻ കുഴിയിൽ
Monday, August 21, 2017 2:47 AM IST
റോ​ഡ് ത​ക​ർ​ന്ന​തു മൂ​ല​മു​ണ്ടാ​യ അഗാധ ഗ​ർ​ത്ത​ത്തി​ലേ​ക്ക് ബൈ​ക്ക് യാ​ത്രി​ക​ൻ വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി വൈറലാകുന്നു. ചൈ​ന​യി​ലെ ഗു​വാ​ൻഷി പ്ര​വി​ശ്യ​യി​ലെ ബെ​യ്ബാ​യി ന​ഗ​ര​ത്തി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​പ്പി​ച്ച അ​പ​ക​ടം ന​ട​ന്ന​ത്.

റോഡ് ഇടിഞ്ഞുതാഴുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. 32 അ​ടി വീ​തി​യി​ലും ആ​റ​ടി താ​ഴ്ച​യി​ലു​മാ​യി​രു​ന്നു ഗ​ർ​ത്തം രൂപപ്പെട്ടത്. ​മു​ണ്ടാ​യ​ത്. അ​ല്പസ​മ​യ​ത്തി​നു ശേ​ഷം ഫോ​ണ്‍ വി​ളി​ച്ചു കൊ​ണ്ട് ബൈ​ക്കി​ൽ വ​രു​ന്ന ഒ​രാ​ൾ ഗ​ർ​ത്തം ശ്ര​ദ്ധി​ക്കാ​തെ അ​തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം ത​ന്നെ ഗ​ർ​ത്ത​ത്തി​ൽ നി​ന്നും ക​യ​റി വ​രി​കയായിരുന്നുവെന്നും വീഴ്ചയിൽ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്നുമാണ് ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. സ​മീ​പ​ത്തു സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.