സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ ക​ര​ടി​യു​ടെ ആ​ക്ര​മ​ണം; വീ​ഡി​യോ വൈ​റ​ൽ
Tuesday, August 22, 2017 4:41 AM IST
കാ​റി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തെ ക​ര​ടി ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ലു​ള്ള ബ​ഡാ​ലിം​ഗ് വന്യജീവി സങ്കേതത്തിലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​റി​ന്‍റെ തുറന്നിട്ട ഗ്ലാസിനുള്ളിലൂടെ തലയിട്ട് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇ​വ​രി​ലൊ​രാ​​ളു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗ്ലാസ് താഴ്ത്തിയ ശേഷം കരടിക്ക് ഭക്ഷണം ഇട്ടു നല്കിയതോടെയാണ് കരടി ഇവർക്കു പിന്നാലെ കൂടിയത്. ഇ​വ​ർ​ക്ക് പി​റ​കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മ​റ്റ് വാ​ഹ​ന​ത്തി​ലെ യാ​ത്രി​ക​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ഇ​തി​നു മു​ന്പും ഇ​വി​ടെ ഇ​ത്ത​ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യും മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​യി​ട്ടു​മു​ണ്ട്. മാ​ത്ര​മ​ല്ല ഇ​വി​ടെ വ​ച്ച് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു യു​വ​തി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. വാ​ഹ​ന​വു​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് ഈ ​പാ​ർ​ക്കി​ൽ ക​യ​റാ​ൻ അ​നു​വാ​ദ​മു​ണ്ട് പ​ക്ഷെ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശം പാ​ലി​ക്കാ​ത്ത​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.