ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​നി​ടെ പി​താ​വ് മൂ​ന്നു​വ​യ​സു​കാ​ര​നെ എ​ടു​ത്ത് റോ​ഡി​ൽ എ​റി​ഞ്ഞു; ഭീകര ദ‌ൃശ്യങ്ങൾ
Tuesday, July 10, 2018 3:05 PM IST
ഭാ​ര്യ​യു​മാ​യു​ള്ള വ​ഴ​ക്കി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പി​താ​വ് മൂ​ന്നു വ​യ​സു​കാ​ര​ൻ മ​ക​നെ എ​ടു​ത്തെ​റി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ലെ ജ​ഗ​ദ്ഗി​രി​ഗു​ട്ട​യി​ലാ​ണു സം​ഭ​വം.

ശി​വ ഗൗ​ഡ് എ​ന്ന​യാ​ളാ​ണ് മൂ​ന്നു വ​യ​സു​കാ​ര​നെ വീ​ടി​നു സ​മീ​പം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു​നേ​രെ എ​ടു​ത്തെ​റി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യെ എ​ടു​ത്തെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​യ​ൽ​വീ​ട്ടു​കാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഇ​ത് പോ​ലീ​സി​നു ല​ഭി​ച്ചു. കു​ട്ടി​യു​ടെ മാ​താ​വും കു​ട്ടി​യും പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ​രി​ക്കേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.