സിം​ഹ​ത്തി​നൊ​പ്പം ക​ളി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​നു​വാ​ദം; പി​ന്നീ​ട് ന​ട​ന്ന​ത്
Thursday, March 8, 2018 1:10 PM IST
സിംഹത്തിനൊപ്പം കളിക്കാൻ അനുവാദം ലഭിച്ച നിരവധി കുട്ടികളിൽ ഒരു പെൺകുട്ടിയെ സിംഹം ആക്രമിച്ചു. സൗ​ദി അ​റേ​ബ്യാ​യി​ലെ ജി​ദ്ദ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ച ഒ​രു ഫെ​സ്റ്റി​വ​ല്ലി​ൽ സിം​ഹ​ത്തോ​ടൊ​പ്പം ക​ളി​ക്കാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ച്ചി​രു​ന്നു.

കൂ​ടി​നു​ള്ളി​ൽ സിം​ഹ​ത്തി​നു ചു​റ്റും കു​ട്ടി​ക​ൾ നി​ൽ​ക്കു​ന്പോ​ൾ പെ​ട്ട​ന്ന് സിം​ഹം അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല കു​ട്ടി​ക​ളി​ലൊ​രാ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ പ​രി​ശീ​ല​ക​ൻ സിം​ഹ​ത്തെ പി​ടി​ച്ചു കൊ​ണ്ടു പോ​യ​തി​നാൽ വ​ലി​യ അ​നി​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ല്ല.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഈ ​ഫെ​സ്റ്റി​വ​ൽ നി​ർ​ത്ത​ലാ​ക്കി. മാ​ത്ര​മ​ല്ല സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.