ജീവനോടെ ഫ്രൈ ആകുന്നതിനു മുമ്പ് തിളയ്ക്കുന്ന എണ്ണയിൽ കിടന്ന് ചേരുവകൾ അകത്താക്കി ഞണ്ട്
Monday, October 16, 2017 3:22 AM IST
വ​റ​ച​ട്ടി​യി​ലെ തിളയ്ക്കുന്ന എ​ണ്ണ​യി​ൽ ജീവനോടെ ഫ്രൈ ആകുന്നതിനു തൊട്ടുമുമ്പ് തനിക്കുചുറ്റും എണ്ണയിൽ കിടക്കുന്ന ചേരുവകൾ അകത്താക്കുന്ന ഞണ്ടിന്‍റെ വീഡിയോ വൈറലാകുന്നു. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വിശ്യയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.

തിളച്ചുകൊണ്ടിരിക്കുന്ന എ​ണ്ണ​യി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന ഞ​ണ്ട് ത​നി​ക്കു ചു​റ്റും ഇ​ട്ടി​രി​ക്കു​ന്ന ചേ​രു​വ​ക​ൾ വേ​ഗ​ത്തി​ൽ എ​ടു​ത്തു ഭ​ക്ഷി​ക്കു​ന്ന​താ​ണ് 34 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. പാ​ച​ക​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യുകയായിരുന്നു.

എന്നാൽ, വീഡിയോയ്ക്ക് വിമർശനവുമായി നിരവധിപ്പേരാണ് എത്തിയത്. ഞണ്ടിനെ കൊന്നതിനു ശേഷം ഭക്ഷണമാക്കുകയാണ് വേണ്ടതെന്നും ജീവികളോട് ഇത്തരത്തിലുള്ള ക്രൂരത കാട്ടരുതെന്നുമുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.