കുഞ്ഞിനെ കാണാതായ യുവതിക്കായി മത്സരം നിർത്തിവച്ച് നദാൽ; വീഡിയോ
Friday, September 30, 2016 4:44 AM IST
ടെന്നിസ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊന്നാണ് റാഫേൽ നദാൽ. അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹിയും കൂടിയാണെന്ന് തെളിയിക്കുകയാണ് പുതിയ വീഡിയോ. മല്ലോർക്കയിലെ മണാർകോ നഗരത്തിലെ പുതുതായി നിർമിച്ച റാഫ നദാൽ സ്പോർട്സ് സെന്ററിൽ സ്പാനിഷ് താരം സൈമൺ സോളാബാസിനൊപ്പം ഡബിൾസ് പ്രദർശനമത്സരം കളിക്കുന്നതിനിടെയാണ് സംഭവം. ടെന്നിസ് ഇതിഹാസതാരങ്ങളായ ജോൺ മക്കെൻറോയും കാർളോസ് മോയയുമായിരുന്നു എതിരാളികൾ.

മത്സരത്തിനിടെ കാണികളുടെ കൂട്ടത്തിൽ നിന്ന് ഒരു യുവതിയുടെ നിലവിളി ഉയർന്നു. ആളുകൾക്കിടയിൽ കാണാതായ മകളെ തിരയുകയായിരുന്നു യുവതി. ക്ലാര, ക്ലാര എന്ന് ഉറക്കെ വിളിച്ച് കുട്ടിയെ അന്വേഷിക്കുന്ന യുവതിയെ കണ്ട നദാൽ മത്സരം നിർത്തിവച്ചു. തുടർന്ന് എല്ലാവരും ചേർന്ന് കുഞ്ഞിനെ അന്വേഷിച്ചു. ഒടുവിൽ കാണികൾക്കിടയിൽ നിന്ന് ക്ലാരയെ കണ്ടെത്തിയപ്പോൾ നദാൽ അടക്കം സ്റ്റേഡിയത്തിലുണ്ടായിരുന്ന എല്ലാവരും ദീർഘനിശ്വാസം വിട്ടു. കുഞ്ഞിനെ തിരികെ കിട്ടിയതോടെ മത്സരം പുനരാരംഭിക്കാൻ നദാൽ തയാറായി. വൈകാരികമായ രംഗങ്ങൾ കണ്ട സാക്ഷാൽ ജോൺ മക്കെൻറോ വരെ വിതുമ്പിപ്പോയി.

വീഡിയോ കാണാം:
https://www.youtube.com/embed/kGhIjQ9Do6I
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.