അലമാരക്കടിയിൽപെട്ട സഹോദരനെ രക്ഷിക്കാൻ രണ്ടു വയസുകാരന്റെ രക്ഷാപ്രവർത്തനം
Wednesday, January 4, 2017 9:46 AM IST
തന്റെ സഹോദരന്റെ ജീവൻ രക്ഷിക്കാൻ അമാനുഷിക പ്രകനം നടത്തിയ രണ്ട് വയസുകാരന്റെ ആരാധകരായി മാറിയിരിക്കുകയാണ് സോഷ്യൽമീഡിയാ ലോകം. അമേരിക്കയിലെ ഉട്ടയിലുള്ള ഒറേം നഗരത്തിലാണ് സംഭവം. രണ്ടു വയസുള്ള ഇരട്ട സഹോദരങ്ങൾ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരാൾ അപകടത്തിൽപെടുന്നത്. രണ്ടു കുട്ടികളും ചേർന്ന് അലമാരയിൽ കയറിയതിനെത്തുടർന്ന് അലമാര മറിഞ്ഞു വീഴുകയായിരുന്നു. ഒരു കുട്ടിയുടെ മുകളിലേക്കായിരുന്നു അലമാര വീണത്. അലമാരയുടെ അടിയിൽപ്പെട്ടുപോയ സഹോദരൻ വേദനകൊണ്ട് പുളയുന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ അപരൻ കുറച്ച് നേരം ചുറ്റിനും നടന്നു. പിന്നീട് അലമാരി തള്ളി നീക്കാനായി ശ്രമം. എന്നാൽ അത് വിജയിച്ചില്ല.

അപ്പോഴേക്കും അലമാരയുടെ അടിയിലുളള കുട്ടി വേദന തീർത്തും സഹിക്കാൻവയ്യാതെ ഉറക്കെ കരയാൻ തുടങ്ങി. ഇതുകണ്ട് സഹിക്കാനാകാതെ സഹോദരൻ തന്റെ മുഴുവൻ ശക്‌തിയുമെടുത്ത് അലമാര തള്ളി മാറ്റിവച്ച് സഹോദരനെ രക്ഷിച്ചു. മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന സിസിടിവി കാമറയിലൂടെയാണ് രണ്ട് വയസുകാരന്റെ സാഹസരംഗങ്ങൾ മാതാപിതാക്കൾ കണ്ടത്. കുട്ടികളുടെ പിതാവ് തന്നെയാണ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതും.

വീഡിയോ കാണാം...
https://www.youtube.com/embed/EtsrIpeMIkE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.