ചുവപ്പണിഞ്ഞ് ഒരു മെക്സിക്കൻ അപാരതയുടെ ടൈറ്റിൽ
ടോവിനോ തോമസ് നായകനായെത്തുന്ന കാമ്പസ് ചിത്രം ’ഒരു മെക്സിക്കൻ അപാരത’യുടെ ടൈറ്റിൽ പുറത്തിറക്കി. ചിത്രത്തിന്റെ പ്രമേയത്തെപ്പറ്റി വ്യക്‌തമായ സൂചന നൽകുന്ന ചുവന്ന പശ്ചാത്തലത്തിലുള്ള ടൈറ്റിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ കാമ്പസ് നൊസ്റ്റാൾജിയയുമായെത്തുന്ന ചിത്രം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്നു. പഴയകാല കാമ്പസ് രാഷ്‌ടീയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 44 വർഷം മുമ്പുള്ള എറണാകുളം മഹാരാജാസ് കോളജാണു പശ്ചാത്തലം. സംവിധായകൻ രൂപേഷ് പീതാംബരൻ, നീരജ് മാധവ്, ഗായത്രി സുരേഷ് തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്നു. ജൂഡ് ആന്റണി ജോസഫിന്റേതാണ് രചന.

ടൈറ്റിൽ വീഡിയോ കാണാം:
https://www.youtube.com/embed/2RoWI4duU74