ട്രം​പി​നെ പേ​ടി​യു​ണ്ടോ..? ​ചോദ്യ​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ൽ പ്രി​യ​ങ്ക​യു​ടെ മ​റു​പ​ടി
Saturday, January 21, 2017 4:14 AM IST
ബോ​ളി​വു​ഡി​നു മാ​ത്ര​മ​ല്ല ഹോ​ളി​വു​ഡി​നും പ്രി​യ​ങ്ക​രി​യാ​ണ് ന​മ്മു​ടെ പ്രി​യ​ങ്ക ചോ​പ്ര. അ​തു​കൊ​ണ്ടാ​കും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നെ​ക്കു​റി​ച്ചു ത​ന്നെ പ്രി​യ​ങ്ക​യോ​ടു ചോ​ദ്യ​മു​യ​ർ​ന്ന​ത്. 43-ാമ​ത് പീ​പ്പി​ൾ​സ് ചോ​യ്സ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങാ​ൻ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ​ത്തി​യ​താ​യി​രു​ന്നു താ​രം. ക്വാ​ണ്ടി​ക്കോ ടെ​ലി​വി​ഷ​ൻ ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ പ്രി​യ​ങ്ക​യെ ക​ണ്ട​പാ​ടെ മാ​ധ്യ​മ​ങ്ങ​ൾ വ​ള​ഞ്ഞു. അ​തി​ലൊ​രാ​ൾ ചോ​ദി​ച്ച ചോ​ദ്യ​മാ​ണ് പ്രി​യ​ങ്ക​യെ ഞെ​ട്ടി​ച്ച​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ പേ​ടി​യു​ണ്ടോ എ​ന്നാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം. എ​ന്നാ​ൽ താ​ൻ ഇ​ന്ത്യ​ക്കാ​രി​യാ​ണെ​ന്നു പ​റ​ഞ്ഞ പ്രി​യ​ങ്ക പ്ര​സി​ഡ​ന്‍റി​നെ നി​ങ്ങ​ൾ​ക്കു ഭ​യ​മു​ണ്ടോ എ​ന്നു തി​രി​ച്ചു ചോ​ദി​ച്ചു. ചോ​ദ്യ​വും ഉ​ത്ത​ര​വും വൈ​കാ​തെ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/YoQc0N7ckwU
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.