ആ​യി​ര​ങ്ങ​ൾ കൈ​കോ​ർ​ത്ത് ഒ​രു​മി​ച്ചൊ​ഴു​കി, ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ലേ​ക്ക്
Tuesday, February 7, 2017 10:03 AM IST
ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന്‍റെ പെ​രു​മ നേ​ടാ​ൻ ന​ദി​യു​ടെ ഓ​ള​പ്പ​ര​പ്പി​ൽ കൈ​കോ​ർ​ത്തൊ​ഴു​കി​യ​ത് ആ​യി​ര​ങ്ങ​ൾ! അ​ർ​ജ​ന്‍റീ​ന​യി​ലെ ബു​വാ​നോ​സ് ആ​രീ​സ് ത​ടാ​ക​ത്തി​ലാ​ണ് ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ഒ​രു​മി​ച്ചൊ​ഴു​കി റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച​ത്. ത​ടാ​ക​ത്തി​ലി​റ​ങ്ങി​യ ജ​ന​ക്കൂ​ട്ടം പ​ല വ​രി​ക​ളാ​യി അ​ണി​നി​ര​ന്ന ശേ​ഷ​മാ​യി​രു​ന്നു ഒ​ഴു​കി​യ​ത്.

പ​ര​സ്പ​രം കൈ​കോ​ർ​ത്ത 1941 ആ​ളു​ക​ൾ 30 സെ​ക്ക​ൻ​ഡ് സ​മ​യ​ത്തേ​ക്കാ​ണ് ത​ടാ​ക​ത്തി​ൽ ഒ​ഴു​കി​യ​ത്. ഇ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ’ഒ​ഴു​കു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല’ എ​ന്ന റി​ക്കാ​ർ​ഡ് നേ​ടി ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ് അ​ർ​ജ​ന്‍റീ​ന​യി​ലെ ഈ ​ജ​ന​ക്കൂ​ട്ടം. 2014ൽ ​താ​യ്‌വാനി​ൽ 634 ആ​ളു​ക​ൾ ചേ​ർ​ന്നു സ്വ​ന്ത​മാ​ക്കി​യ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ വി​സ്മൃ​തി​യി​ലാ​യ​ത്.

വീ​ഡി​യോ കാ​ണാം...
https://www.youtube.com/embed/aITF3PH1SEE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.