തമരടിക്കണ കാലമായെടീ തീയാമ്മേ... കട്ട ലോക്കൽ പടത്തിലെ കടുംകട്ട ഗാനമെത്തി
Sunday, February 12, 2017 12:14 AM IST
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന അങ്കമാലി ഡയറീസിലെ ആദ്യഗാനമെത്തി. "തമരടിക്കണ കാലമായെടീ തീയാമ്മേ...' എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. കട്ട ലോക്കല്‍ പടത്തിലെ കടുംകട്ട ഗാനമെന്നാണ് ഇതിനെ സംവിധായകൻ ഫേസ്ബുക്കിൽ വിശേഷിപ്പിച്ചത്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അങ്കമാലി പ്രാഞ്ചി, ശ്രീകുമാർ വാക്കിയിൽ എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു.

നായകനും നായികയും ഉള്‍പ്പടെ 86 പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് നടന്‍ ചെമ്പന്‍ വിനോദാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഡബിള്‍ ബാരല്‍, ആമേന്‍ എന്നി ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രംകൂടിയാണ് അങ്കമാലി ഡയറീസ്.
https://www.youtube.com/embed/B936Hb9jtAQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.