"മനസിൽ നിറയും....' സ്വയത്തിലെ ആദ്യഗാനമെത്തി
Sunday, February 12, 2017 3:45 AM IST
ഓട്ടിസം ബാധിതനായ പത്തുവയസുകാരന്‍റെ കഥ പറയുന്ന സ്വയം എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ഉണ്ണിമേനോൻ ആലപിച്ച "മനസിൽ നിറയും' എന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. ഡോ. ടി. സുരേഷ് കുമാറിന്‍റെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്ത് ഈണം പകർന്നിരിക്കുന്നു.

ഓട്ടിസം ബാധിതനായ മെറോണിന്‍റെയും അവന്‍റെ മാതാപിതാക്കളുടെയും കഥ പറയുന്നതാണ് സ്വയം. ജർമനിയിൽ താമസിക്കുന്ന മെറോണിന് ഫുട്ബോൾ സെലക്ഷൻ മൽസരത്തിനിടെ കാലിന് പരിക്കേൽക്കുകയും അതോടെ മാനസികമായി തളർന്ന അമ്മ ആഗ്നസ്, പള്ളിവികാരിയുടെ ഉപദേശപ്രകാരം നാട്ടിൽ ആയുർവേദചികിൽസ തേടിയെത്തുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ആർ. ശരത് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംഭാഷണം സജിവ് പാഴൂർ. കാമറ സജൻ കളത്തിൽ. മധു, ലക്ഷ്മിപ്രിയാ മേനോൻ, കെ.പി. ബേബി, അഷ്റഫ് പേഴുംമൂട്, മുൻഷി ബൈജു, ചന്ദ്രമോഹൻ, ആനി, മീനാക്ഷി, ജർമൻ ഫുട്ബോൾ താരമായിരുന്ന റോബർട്ടോ പിന്‍റോ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ജർമനിയിലെ സ്റ്റുട്ട്ഗാർട്ട്, ഹൈഡൽബർഗ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഗാനം കാണാം:
https://www.youtube.com/embed/BigB-WtPYoQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.