വളർത്തുനായകൾ​ക്ക് ധോ​ണി​യു​ടെ വ​ക "ക്യാ​ച്ചിം​ഗ് ’പ​രി​ശീ​ല​നം
Sunday, February 19, 2017 4:27 AM IST
മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത് എ​ന്തു കൊ​ണ്ടും ന​ന്നാ​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ടെ​ൻ​ഷ​ൻ ഒ​ന്നു​മി​ല്ലാ​തെ ക​ളി​ച്ച് ധോ​ണി പ​ഴ​യ​തു​പോ​ലെ സി​ക്സ​ർ അ​ടി​ച്ചു കൂ​ട്ടു​ന്ന​ത് ഇ​നി​യ​ങ്ങോ​ട്ടു കാ​ണാ​മ​ത്രേ. ഇം​ഗ്ല​ണ്ടി​നെ​തി​രേ ന​ട​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലെ മി​ന്നും​പ്ര​ക​ട​ന​ത്തി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ വാ​ദം ധോ​ണി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു.

ക​ളി​യു​ടെ തി​ര​ക്കു​ക​ളെ​ല്ലാം മാ​റ്റി​വ​ച്ച് കു​ടും​ബ​ത്തി​നൊ​പ്പം സ​മ​യം ചി​ല​വി​ടു​ന്ന തി​ര​ക്കി​ലാ​ണ് ധോ​ണി​ഇ​പ്പോ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ മ​ക​ൾ സി​വ​യു​ടെ ക​ളി​ചി​രി​ക​ൾ നി​റ​ഞ്ഞ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ധോ​ണി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ മ​റ്റോ​രു വീ​ഡി​യോ​കൂ​ടി താ​രം സോ​ഷ്യ​ൽ മീ​ഡി​യ ആ​രാ​ധ​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ പ്രി​യ​പ്പെ​ട്ട മൂ​ന്നു വ​ള​ർ​ത്തു നാ​യ​ക​ൾ​ക്കു ’ക്യാ​ച്ചിം​ഗ് ’ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ധോ​ണി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റു ചെ​യ്ത​ത്. ധോ​ണി വ​ലി​യ വി​ക്ക​റ്റ് കീ​പ്പ​ർ ആ​ണെ​ങ്കി​ലും ധോ​ണി​യു​ടെ നാ​യ്ക്ക​ൾ പ​ന്ത് പി​ടി​ക്കാ​ൻ അ​ത്ര​പോ​രെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​രു​ടെ ക​മ​ന്‍റ്സ്! എ​ന്താ​യാ​ലും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

വീ​ഡി​യോ കാ​ണാം...
https://www.youtube.com/embed/aMW5okh6ma8
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.