ആക്ഷൻ ഹീറോ ജയറാം; സത്യയുടെ കൊലമാസ് ടീസർ എത്തി
ജയറാം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം സത്യയുടെ ടീസർ എത്തി. ചിത്രത്തിന്‍റെ ആക്ഷൻ ത്രില്ലർ സ്വഭാവം പറയുന്ന ടീസർ ജയറാം തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ചിത്രത്തിന്‍റെ സംവിധായകൻ ദീപന്‍റെ മരണത്തിനു ശേഷമുണ്ടായ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ടീസറുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. ജയറാമിനൊപ്പം റോമയും പാർവതി നമ്പ്യാരും ടീസറിലെത്തുന്നു.

ആക്ഷൻ, ചേസ് തുടങ്ങിയവയ്ക്കെല്ലാം ഏറെ പ്രാധാന്യം നൽകുന്ന ചിത്രംകൂടിയാണ് സത്യ. എ.കെ. സാജന്‍റേതാണ് തിരക്കഥ. തെന്നിന്ത്യൻ താരം നാസർ, ബോളിവുഡ് താരം രാഹുൽ ദേവ്, വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സുധീർ കരമന, കോട്ടയം നസീർ, സുധീർ കരമന, പാഷാണം ഷാജി, സോഹൻ സീനുലാൽ, മൻരാജ്, മങ്ക മഹേഷ്. ശോഭ മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഷെഹനാസ് മൂവി ക്രിയേഷൻസിന്‍റെ ബാനറിൽ ഫിറോസ് സഹീദാണ് ചിത്രം നിർമിക്കുന്നത്.

ടീസർ കാണാം:
https://www.youtube.com/embed/pe9QkVo6ia4